ജിയോയുടെ 98 രൂപയുടെ ഡാറ്റ പ്ലാനിനോട് മാത്രം മറുപടി നല്‍കി എയര്‍ടെല്‍. ജിയോ നല്‍കി വന്നിരുന്ന 98 രൂപ പ്ലാനിന് പകരമായി എയര്‍ടെല്‍ നല്‍കി വന്നിരുന്ന 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ എയര്‍ടെല്‍ പരിഷ്‌കരിച്ചു.
പുതുക്കിയ നിരക്കനുസരിച്ച് 99 രൂപയ്ക്ക് രണ്ട് ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ദിവസേന 100 എസ്എംഎസും ലഭിക്കും. നേരത്തെ ഒരു ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിച്ചിരുന്നത്.
ജിയോയുടെ 98 രൂപ പ്ലാനിലും രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുക. ഒപ്പം അണ്‍ലിമിറ്റഡ് കോളുകളും ആകെ 300 എസ്എംഎസുമാണ് ഉള്ളത്. 28 ദിവസം തന്നെയാണ് ഈ ഓഫറിന്റേയും വാലിഡിറ്റി.
എന്നാല്‍, എയര്‍ടെലിന്‍റെ പുതിയ പ്ലാനാണ് എസ്എംഎസിന്‍റെ കാര്യത്തില്‍ മുന്നില്‍. പ്രതിദിനം 100 എസ്എംഎസുകള്‍ വീതം ആകെ ഓഫര്‍ കാലാവധിയില്‍ 2800 എസ്എംഎസ് ആണ് എയര്‍ടെല്‍ നല്കുന്നത്. രണ്ട് പ്ലാനുകളിലും ഡാറ്റയ്ക്ക് പ്രതിദിന ഉപയോഗ പരിധിയില്ല.