ആമസോണിന്‍റെ ഏറ്റവും വലിയ ഫാഷന്‍ സ്റ്റുഡിയോ ഇന്ത്യയില്‍

Updated: Sep 14, 2017, 12:14 PM IST
ആമസോണിന്‍റെ ഏറ്റവും വലിയ ഫാഷന്‍ സ്റ്റുഡിയോ ഇന്ത്യയില്‍

ന്യൂയോര്‍ക്കിലും ലണ്ടനിലും അവതരിപ്പിച്ചതിന് ശേഷം ഇന്ത്യയിലും ഫാഷന്‍ സ്റ്റുഡിയോയുമായി എത്തുകയാണ് ആമസോണ്‍. കമ്പനിയുടെ ഏറ്റവും വലിയ ഫാഷന്‍ ഇമേജിംഗ് സ്റ്റുഡിയോ ഗുരുഗ്രാമില്‍ പ്രവര്‍ത്തനമാരംഭിച്ചു.

44,000 സ്ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചുകിടക്കുന്ന ഈ സ്റ്റുഡിയോയുടെ പേര് 'ബ്ലിങ്ക്' എന്നാണ്. ഡിജിറ്റല്‍ ഇമേജിംഗ് സൌകര്യമുള്ള ഇന്ത്യയിലെ ആദ്യ സ്റ്റുഡിയോ ആണിത്. ആമസോണിന്റെ മൂന്നാമത്തെ സ്റ്റുഡിയോ ആണിത്. പതിനാറു ഹൈടെക് ഫോട്ടോഗ്രഫി ബേകളും, വലിയ എഡിറ്റോറിയല്‍ സ്യൂട്ട്, വീഡിയോ എഡിറ്റിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവയും ഈ സ്റ്റുഡിയോയില്‍ ഉണ്ട്. ഫാഷന്‍ ബ്രാന്‍ഡുകളുമായി ചേര്‍ന്ന് ലക്ഷക്കണക്കിന്‌ ഹൈ ക്വാളിറ്റി ചിത്രങ്ങള്‍ ഈ സ്റ്റുഡിയോയിലൂടെ പ്രതീക്ഷിക്കപ്പെടുന്നു.