വമ്പന്‍ ഓഫറുകളുമായി ആമസോണിന്‍റെ സമ്മര്‍ സെയില്‍

  മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക്ക് ഉത്പന്നങ്ങള്‍, വസ്ത്രം, ടിവി എന്നീ ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കുറവാണ് സമ്മര്‍ സെയില്‍ വാഗ്ദാനം നല്‍കുന്നത്.

Updated: May 12, 2018, 12:26 PM IST
വമ്പന്‍ ഓഫറുകളുമായി ആമസോണിന്‍റെ സമ്മര്‍ സെയില്‍

ഫ്ലിപ്പ്കാര്‍ട്ടിന് പിന്നാലെ വമ്പന്‍ ഓഫറുകളുമായി ആമസോണ്‍ വില്‍പ്പന മേള. സമ്മര്‍ സെയില്‍ ഓഫറുകളുമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കോമേഴ്സ് സൈറ്റ് രംഗത്ത് ഇറങ്ങുന്നത്. 1,000ത്തോളം ബ്രാന്‍റുകളുമായി ചേര്‍ന്ന് 40,000 ത്തോളം ഡീലുകളാണ് ആമസോണ്‍ സമ്മര്‍ സെയില്‍ എന്ന പേരില്‍ ഒരുക്കുന്നത്. മെയ്‌ 13 മുതല്‍ 16 വരെയാണ് സമ്മര്‍ സെയില്‍.

മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക്ക് ഉത്പന്നങ്ങള്‍, വസ്ത്രം, ടിവി എന്നീ ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കുറവാണ് സമ്മര്‍ സെയില്‍ വാഗ്ദാനം നല്‍കുന്നത്. ഇതോടൊപ്പം ക്യാഷ് ബാക്ക് ഓഫറും നല്‍കും. വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഷോപ്പിംഗിന് ലഭിക്കുന്ന ക്യാഷ്ബാക്കിന് പുറമേയാണ് ഇത്. മുന്‍നിര മൊബൈല്‍ ബ്രാന്‍റുകള്‍ക്ക് 35 ശതമാനം വരെയാണ് വിലക്കുറവ് നല്‍കുന്നത്.

വാവെയ് ഹോണര്‍ 7 എക്സ്, നോക്കിയ 7 പ്ലസ് എന്നിവയ്ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പ് ഓണ്‍ലി സെയില്‍ ഓഫര്‍ ദിനങ്ങളില്‍ രാത്രി 8 മുതല്‍ 12വരെ ഷോപ്പ് ചെയ്യുന്നവര്‍ക്ക് 4 ലക്ഷം രൂപ വരെ വിലവരുന്ന സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്.