ഐഫോണ്‍ 10 ഇന്നുമുതല്‍ ഓര്‍ഡര്‍ ചെയ്യാം; ഫ്ലിപ്പ്കാര്‍ട്ടിലും ആമസോണിലും പ്രത്യേക ഓഫറുകളോടെ!

Last Updated : Oct 27, 2017, 12:53 PM IST
ഐഫോണ്‍ 10 ഇന്നുമുതല്‍ ഓര്‍ഡര്‍ ചെയ്യാം; ഫ്ലിപ്പ്കാര്‍ട്ടിലും ആമസോണിലും പ്രത്യേക ഓഫറുകളോടെ!

അവസാനം കാത്തിരുന്ന ദിനം വന്നെത്തി.ഇന്ത്യയില്‍ ഐഫോണ്‍ 10 ഇന്നുമുതല്‍ ഓര്‍ഡര്‍ ചെയ്യാം. ഇതിന്‍റെ 64ജിബി, 256 ജിബി വേര്‍ഷനുകള്‍ ആണ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാനാവുക. വില യഥാക്രമം 89,000, 1,02,000 എന്നിങ്ങനെയാണ്. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ഇന്ത്യയില്‍ ഇറങ്ങുന്ന ആദ്യത്തെ ഐഫോണ്‍ ആണിത്.

ഫ്ലിപ്പ്കാര്‍ട്ടിലും ആമസോണിലും ഇന്ന് ഉച്ചയ്ക്ക് 12.31 മുതലാണ്‌ ഓര്‍ഡര്‍ ചെയ്യാനാവുക. ആമസോണില്‍ ഇതിനൊപ്പം എന്തൊക്കെ ഓഫറുകള്‍ ലഭിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫ്ലിപ്പ്കാര്‍ട്ട് ഓര്‍ഡറുകള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഫ്ലിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ 10 ന്‍റെ 64GB വേര്‍ഷന്‍ എത്തുന്നത് സില്‍വര്‍, സ്പെയ്സ് ഗ്രേ എന്നീ നിറങ്ങളിലാണ്. റെഗുലര്‍ ഇഎംഐ, നോകോസ്റ്റ് ഇഎംഐ എന്നിങ്ങനെ രണ്ടു ഓപ്ഷനുകളില്‍ ഇത് വാങ്ങിക്കാം. സ്റ്റാന്‍ഡേര്‍ഡ് ഇഎംഐ 3,042 രൂപയ്ക്കും നോകോസ്റ്റ് ഇഎംഐ 14,834 രൂപയ്ക്കുമാണ് തുടക്കം. ആക്സിസ് ബാങ്ക് ബസ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിക്കുമ്പോള്‍ 5% കിഴിവും ലഭിക്കും.

ഇതിന്‍റെ 256ജിബി മോഡല്‍ നോ കോസ്റ്റ് ഇഎംഐ ഓപ്ഷന്‍ തുടങ്ങുന്നത് പ്രതിമാസം 17,000 രൂപയ്ക്കാണ്. സ്റ്റാന്‍ഡേര്‍ഡ് ഇഎംഐ ആവട്ടെ പ്രതിമാസം 3,487 രൂപ വരും.

തെരഞ്ഞെടുത്ത സ്റ്റോറുകളില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിരുന്നു. നവംബര്‍ മൂന്നിന് ഫോണ്‍ എത്തുമെന്നാണ് ഇവര്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പു നല്‍കുന്നത്. ഇന്ത്യയിലും മറ്റു അന്‍പതു രാജ്യങ്ങളിലും ഐഫോണ്‍ എത്തുന്നത് ഈ ദിവസമാണ്.

 

Trending News