അപകീര്‍ത്തികരമായ വീഡിയോകള്‍ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്താല്‍ ഇനി പണികിട്ടും

  

Updated: Dec 5, 2017, 04:03 PM IST
അപകീര്‍ത്തികരമായ വീഡിയോകള്‍ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്താല്‍ ഇനി പണികിട്ടും

ന്യൂഡല്‍ഹി: അപകീര്‍ത്തികരവും വിദ്വേഷം വളര്‍ത്തുന്നതുമായ വീഡിയോകള്‍ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്താല്‍ ഇനി പണികിട്ടും. ഇത്തരക്കാരെ പിടികൂടാനായി മാത്രം 10000 ജീവനക്കാരെയാണ് പുതിയതായി ഗൂഗിള്‍ നിയമിക്കുന്നത്. 

തങ്ങളുടെ നയങ്ങള്‍ പിന്തുടരുന്നവരെ പിടികൂടാനായി 2018 ഓടെ പതിനായിരം ജീവനക്കാരെ നിയമിക്കുമെന്ന് യൂട്യൂബ് ചീഫ് എക്സിക്യൂട്ടീവ് സൂസണ്‍ വൊജിസ്കിയാണ് വെളിപ്പെടുത്തിയത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ടതടക്കമുള്ള വീഡിയോകള്‍ ഇതിന് മുമ്പ് ഓണ്‍ലൈനലില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അടക്കമുള്ളര്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ തീരുമാനമായി ഗൂഗിള്‍ രംഗത്തെത്തിയത്. വിദ്വേഷം ജനിപ്പിക്കുന്ന ഉള്ളടക്കമുള്ള വീഡിയോകള്‍ തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യ യൂട്യൂബിനുണ്ടെന്ന് സിഇഒ വ്യക്തമാക്കി.