പുതുവത്സര ദിനത്തില്‍ സൗജന്യ കോള്‍ ഓഫറുമായി ബിഎസ്​എന്‍എല്‍

പുതുവത്സരം അടിപൊളിയാക്കാന്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 

Updated: Dec 31, 2017, 12:22 PM IST
പുതുവത്സര ദിനത്തില്‍ സൗജന്യ കോള്‍ ഓഫറുമായി  ബിഎസ്​എന്‍എല്‍

പുതുവത്സരം അടിപൊളിയാക്കാന്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 

തിങ്കളാഴ്​ച രാത്രി 10.30 മുതല്‍ രാവിലെ ആറുമണി വരെ ഇന്ത്യയില്‍ എവിടേക്കും സൗജന്യ കോളുകള്‍ ബിഎസ്​എന്‍എല്‍ ലാന്‍ഡ്​ ഫോണില്‍നിന്ന്​ ചെയ്യാം. ഞായറാഴ്​ചകളില്‍ 24 മണിക്കൂറും സൗജന്യമായി വിളിക്കുവാനുള്ള സൗകര്യം തുടരും. 

ലാന്‍ഡ്​ഫോണ്‍, ബ്രോഡ്​ ബാന്‍ഡ്​, എഫ്​ടിടിഎച്ച്‌​ എന്നീ സര്‍വീസുകളിലാണ്​ സൗജന്യ വിളികള്‍ ലഭ്യമാവുകയെന്ന്​ ബിഎസ്​എന്‍എല്‍ അധികൃതര്‍ അറിയിച്ചു. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close