മൈക്രോബ്ലോഗിങ്ങ് വെബ്‌സൈറ്റ് സിനോ വീബോയുടെ പോര്‍ട്ടലുകള്‍ ചൈന റദ്ദാക്കി

  

Last Updated : Jan 29, 2018, 12:16 PM IST
മൈക്രോബ്ലോഗിങ്ങ് വെബ്‌സൈറ്റ് സിനോ വീബോയുടെ പോര്‍ട്ടലുകള്‍ ചൈന റദ്ദാക്കി

രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തതിനെ തുടർന്ന് മൈക്രോബ്ലോഗിങ്ങ് വെബ്‌സൈറ്റായ സിനോ വീബോയുടെ പോര്‍ട്ടലുകള്‍ ചൈന റദ്ദാക്കി.  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സിന വീബോയുടെ ഹോട്ട് സേര്‍ച്ച് സൈറ്റ്, സെലിബ്രിറ്റി വാര്‍ത്തകള്‍ നല്‍കുന്ന പോര്‍ട്ടലുകള്‍ എന്നിവയാണ് റദ്ദാക്കിയത്.

സാമൂഹിക സുസ്ഥിരത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.  കഴിഞ്ഞ വർഷം  1.28 ലക്ഷം വെബ്സൈറ്റുകളാണ് ചൈന റദ്ദാക്കിയത്. 

വീ ചാറ്റിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ കൈമാറിയതിന്‍റെ പേരില്‍ ഒരു ബ്ലോഗര്‍ക്ക് 20 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ദ ഗ്രേറ്റ് ഫയര്‍വോള്‍ എന്ന സംവിധാനത്തിലൂടെയാണ് ചൈന സൈബര്‍ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

Trending News