ഇനി ആത്മാവുകളെ കുറിച്ച് കൃത്യമായി വിവരം ലഭിക്കുമോ?

ആത്മാവിനെ കുറിച്ച് കാലങ്ങളായി വിവിധ മേഖലകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കും ഇതൊരു മറുപടിയാകുമെന്നാണ് കരുതുന്നത്. 

Last Updated : Dec 14, 2018, 05:13 PM IST
ഇനി ആത്മാവുകളെ കുറിച്ച് കൃത്യമായി വിവരം ലഭിക്കുമോ?

നുഷ്യന്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ ബ്രയിന്‍ സ്കാനര്‍ നിര്‍മ്മിക്കാനൊരുങ്ങി ചൈന. 

ചൈനയിലെ പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ സാഹോ സോ൦ഗിയാന്‍റെ ചുമതലയിലാണ്  നൂറു കോടി യുവാന്‍ ചെലവുള്ള പദ്ധതി നടപ്പാകുക. 

ഗുവാ൦ഗ്ടോംഗ് പ്രവിശ്യയിലെ ഷൈന്‍ചെനില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 

ലോകത്ത് ഇന്നേവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ശക്തമേറിയ നിര്‍മ്മിതിയായിരിക്കും  ചൈനയുടെ ബ്രെയിന്‍ സ്കാനര്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്. 

മനുഷ്യന്‍റെ തലച്ചോറിലെ ന്യൂറോണിന്‍റെ ചലനങ്ങളും പ്രവര്‍ത്തനങ്ങളും ഈ ഉപകരണം കൊണ്ട് രേഖപ്പെടുത്താനാകും. മനുഷ്യന്‍റെ ബോധത്തെ കുറിച്ചും വിവിധ രോഗങ്ങളെ കുറിച്ചും അതിനുള്ള ചികിത്സയെ കുറിച്ചുമെല്ലാം ഇതിലൂടെ വെളിപ്പെടുമെന്ന് കരുതുന്നു. 

ആത്മാവിനെ കുറിച്ച് കാലങ്ങളായി വിവിധ മേഖലകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കും ഇതൊരു മറുപടിയാകുമെന്നാണ് കരുതുന്നത്. സാധാരണ എം ആര്‍ ഐ സ്കാനറുകള്‍ക്ക് 1.5 മുതല്‍ 3 ടെസ്ല വരെയാണ് ശേഷി. യൂറോപ്പിലും യു.എസ്സിലും 11 ടെസ്ല വരെ രേഖപ്പെടുത്തുന്ന സ്കാനറുണ്ട്. 

നിലവില്‍ യു.എസ്സില്‍ 10 ടെസ്ലയും, ഫ്രാന്‍സില്‍ 11 ടെസ്ലയും രേഖപ്പെടുത്താവുന്ന സ്കാനറുകളുണ്ടെങ്കിലും 14 ടെസ്ല വരെ ശേഷിയുള്ള സ്കാനറായിരിക്കും ചൈന നിര്‍മ്മിക്കുക.  

തലച്ചോറിലെ ഓരോ ചെറിയ പ്രവര്‍ത്തനങ്ങള്‍ പോലും ഇതിലൂടെ നിരീക്ഷിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. 

കൂടാതെ, സുരക്ഷയ്ക്കാണ് ഏറെ പ്രാധാന്യം നല്‍കുന്നതെന്നും കുരങ്ങിനെ പോലെയുള്ള മൃഗങ്ങളില്‍ പരീക്ഷിച്ച ശേഷം മാത്രമേ മനുഷ്യരില്‍ സ്കാനര്‍ പരീക്ഷിക്കൂ എന്നും ഗവേഷകരുടെ സംഘം പറയുന്നുണ്ട്. 
 

Trending News