ഡു മൊബൈല്‍ എസ് 2 ഇന്ത്യന്‍ വിപണിയില്‍; വില 3,990 രൂപ

ബ്രൗസിംഗിനും ഡൗണ്‍ലോഡിംഗിനും വീഡിയോകോളുകള്‍ക്കും ലൈവ് സ്ട്രീമിംഗിനും  വേഗത കൂട്ടുന്ന  4G വോള്‍ടി സൗകര്യവും എസ് ടുനെ ആകര്‍ഷകമാക്കുന്നു

Last Updated : May 24, 2018, 05:45 PM IST
ഡു മൊബൈല്‍ എസ് 2 ഇന്ത്യന്‍ വിപണിയില്‍; വില 3,990 രൂപ

ഡു മൊബൈലിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ എസ് 2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.  അതിനൂതന ഫീച്ചറുകളുള്‍പ്പടെ ഏറെ പുതുമയോടെയാണ്  കമ്പനി എസ് 2 പുറത്തിറക്കുന്നത്. 3990 രൂപയ്ക്ക് രാജ്യത്തെ എല്ലാ പ്രധാന റീട്ടെയ്ല്‍ സ്റ്റോറുകളിലും എസ് 2 ലഭ്യമാണ്.

1.3 GHz ക്വാഡ് കോര്‍ പ്രോസസറിലാണ് ഫോണിന്‍റെ പ്രവര്‍ത്തനം. കൂടാതെ, ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റം, ഒരു ജിബി റാം മെമ്മറി, എട്ട് ജിബി ഇന്‍റേണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ നിരവധി സവിശേഷതകളാണ് എസ് ടുവിനുള്ളത്. 

ഇതിന് പുറമെ, 32 ജി.ബി മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഈ ഫോണില്‍ ഉപയോഗിക്കാം. 

അഞ്ച് ഇഞ്ച് ഡിസ്‌പ്ലേ, അഞ്ച് മെഗാപിക്‌സലിന്‍റെ പിന്‍ക്യാമറ, ഫ്ലാഷ് ലൈറ്റ്, രണ്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവ എസ് ടുവിന്‍റെ മറ്റ് പ്രത്യേകതകളാണ്. 

ബ്രൗസിംഗിനും ഡൗണ്‍ലോഡിംഗിനും വീഡിയോകോളുകള്‍ക്കും ലൈവ് സ്ട്രീമിംഗിനും  വേഗത കൂട്ടുന്ന  4G വോള്‍ടി സൗകര്യവും എസ് ടുനെ ആകര്‍ഷകമാക്കുന്നു.

ദീര്‍ഘനേരം ചാര്‍ജ് നില്‍ക്കാന്‍ 3000 mAh ലിയോണ്‍ ബാറ്ററി സഹായിക്കുന്നു. 'ബ്ലൂടൂത്ത്, യു.എസ്.ബി ടെതറിങ്, ജിപിഎസ്, എഫ്‌എം റേഡിയോ, എംപി 3 പ്ലെയര്‍ എന്നിവ കൂടാതെ ഗ്രാവിറ്റി സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഇതിന്‍റെ സവിശേഷതകളാണ്. 

മാറുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായ ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും എല്ലാ  വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ക്കും താങ്ങാന്‍ കഴിയുന്ന വിലയാണ്ഫോണിനുള്ളതെന്നും ഇന്ത്യയിലെ ഡു മൊബൈല്‍  സെയില്‍സ് വിഭാഗം തലവന്‍ സന്ദീപ് ശര്‍മ്മ പറഞ്ഞു.

Trending News