ആകാശം ഉള്ളപ്പോള്‍ യാത്രയ്ക്കായി എന്തിന് ഭൂമി കുഴിക്കണം?

യൂബറിന്‍റെ 'പറക്കും ടാക്സി'കളെ പരിഹസിച്ച് ഇലോണ്‍ മസ്ക്. ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവേയായിരുന്നു ടെസ്‌ല കമ്പനി സ്ഥാപകന്‍ ഇലോണ്‍ മസ്കിന്‍റെ പരിഹാസം. 

Updated: Feb 22, 2018, 07:03 PM IST
ആകാശം ഉള്ളപ്പോള്‍ യാത്രയ്ക്കായി എന്തിന് ഭൂമി കുഴിക്കണം?

യൂബറിന്‍റെ 'പറക്കും ടാക്സി'കളെ പരിഹസിച്ച് ഇലോണ്‍ മസ്ക്. ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവേയായിരുന്നു ടെസ്‌ല കമ്പനി സ്ഥാപകന്‍ ഇലോണ്‍ മസ്കിന്‍റെ പരിഹാസം. 

വരുന്ന അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാകുമെന്ന് യൂബര്‍ സിഇഒ ആയ ദാര ഖോസ്‌റോഷാഹി പറഞ്ഞു. ഇതിനായുള്ള വെര്‍ട്ടിക്കല്‍ ടെയ്ക്ക് ഓഫ്‌ ആന്‍ഡ് ലാന്‍ഡിംഗ് സാങ്കേതികവിദ്യയ്ക്കായി പരിശ്രമിക്കുകയാണ് കമ്പനി ഇപ്പോള്‍. യാത്രയ്ക്കായി ആകാശം ഉപയോഗിക്കാനാവുമ്പോള്‍ നാമെന്തിന് ഭൂമി കുഴിക്കണമെന്നുള്ള ദാരയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇലോണ്‍ മസ്ക്. 

ന്യൂയോര്‍ക്ക് മുതല്‍ വാഷിംഗ്‌ടണ്‍ ഡിസി വരെയുള്ള ഭൂഗര്‍ഭ പാതയുടെ നിര്‍മ്മാണത്തിലാണ് ടെസ്‌ല ഇപ്പോള്‍. 

മൂന്നു വർഷത്തിനകം ‘പറക്കും ടാക്സി’ യാഥാർഥ്യമാക്കുമെന്ന് സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ റൈഡ് ഷെയറിങ് കമ്പനിയായ യൂബർ കഴിഞ്ഞ നവംബറില്‍ അറിയിച്ചിരുന്നു. വലിപ്പം കുറഞ്ഞതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമായ വെർട്ടിക്കൽ ടേക് ഓഫ് ആൻഡ് ലാൻഡിങ്(വി ടി ഒ എൽ) വിമാനങ്ങളാണു യൂബർ ‘പറക്കും ടാക്സി’ക്കായി ഉപയോഗിക്കുക. ഓരോ മൈൽ ദൂരത്തിനും 1.32 ഡോളർ(1.6 കിലോമീറ്ററിന് 86 രൂപ) ആയിരിക്കും ‘പറക്കും ടാക്സി’യുടെ വാടകയെന്നും കഴിഞ്ഞ ‘യൂബർ എലിവേറ്റ്’ ഉച്ചകോടിയിൽ കമ്പനിയുടെ ചീഫ് പ്രോഡക്ട് ഓഫിസർ ജെഫ് ഹോൾഡന്‍ വാഗ്ദാനം നല്‍കിയിരുന്നു. 

ഇത്രയും വാഹനങ്ങള്‍ ആകാശത്തു കൂടി ഒരുമിച്ചു പറക്കുമ്പോഴുള്ള ശബ്ദം സഹിക്കാന്‍ ആളുകള്‍ക്ക് കഴിയില്ലെന്നാണ് മസ്കിന്‍റെ വാദം. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close