ബോയ്‌ഫ്രണ്ട് വേണോ? വാടക കൊടുത്താല്‍ കിട്ടും

വിഷാദ രോഗത്താല്‍ തളര്‍ന്നവര്‍ക്ക് മനസ് തുറക്കാനും ആശ്വാസത്തിനുമായി വാടകയ്ക്ക് ഒരു ബോയ്‌ഫ്രണ്ട്.   

Last Updated : Aug 30, 2018, 06:19 PM IST
ബോയ്‌ഫ്രണ്ട് വേണോ? വാടക കൊടുത്താല്‍ കിട്ടും

വിഷാദ രോഗത്താല്‍ തളര്‍ന്നവര്‍ക്ക് മനസ് തുറക്കാനും ആശ്വാസത്തിനുമായി വാടകയ്ക്ക് ഒരു ബോയ്‌ഫ്രണ്ട്. മുംബൈ സ്വദേശിയായ കുഷാൽ പ്രകാശാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്. അതിനായി അദ്ദേഹം തയാറാക്കിയ ആപ്ലിക്കേഷനാണ് 'റെന്‍റ് എ ബോയ്ഫ്രണ്ട്' (RABF). 

മാനസികമായി തകര്‍ന്നിരിക്കുന്നവരെയും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെയും വിഷാദത്തിന് അടിപ്പെട്ടവരെയും ഏകാന്തതയിൽ ഒറ്റപ്പെട്ടവരെയും ലക്ഷ്യമിട്ടാണ് കുഷാൽ ഈ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.

 

RABF (Rent A Boy|Friend) is launched on 15th August. Don’t judge our Website/App by it’s name! Now this is what i need the attention for, Rent A Boy|Friend has a thin line in between which implies restrictions (NO Physicality & NO Private place meets). Our main purpose is to eradicate Depression and provide a Pure friendship to the happy people as well. Let’s stand for Awareness! Our app will be launched on iOS and Android on 24th August 2018. Visit us: www.rentabf.in For more details, tune in to our Media Press Conference on YouTube. #rabflaunch #instarabf #followrabf #rabfmumbai #rabfpune #rentalboyfriendindia #pressconference #rabfconnect #rabfmembers #myrabf @rabf24

A post shared by Rent A Boy|Friend (@rabf24) on

നല്ല ഉദ്ദേശത്തോടെ ആരംഭിച്ച ഈ സംരംഭത്തിന്‍റെ പേരില്‍ ഇതിനോടകം നിരവധി തവണ കുഷാൽ ചോദ്യം ചെയ്യപ്പെടുകയും വിമര്‍ശനങ്ങള്‍ക്ക് ഇരയാകുകയും ചെയ്തു.   

എന്നാല്‍, ഇതൊരു ഡേറ്റിങ് സൈറ്റല്ലെന്നും സൗഹൃദമാണിവിടെ നല്‍കുന്ന സേവനമെന്നും കുഷാൽ വ്യക്തമാക്കുന്നു. മറ്റേത് സേവനത്തെ പോലെയും മണിക്കൂറിന് വിലയീടാക്കിയായിരിക്കും ഈ സൗഹൃദ സേവനവും നടത്തുക.

വിഷാദരോഗത്തിന് അടിമപ്പെട്ടവരെ അതില്‍ നിന്നും മോചിപ്പിക്കുന്നതിനായി ഓഗസ്റ്റിലാണ് 'റെന്‍റ് എ ബോയ്ഫ്രണ്ട്' (ആർഎബിഎഫ്) ആരംഭിച്ചത്.  പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാർ, ലൈഫ് കോച്ചുമാർ, മനശാസ്ത്രജ്ഞർ എന്നിവർക്കു കീഴിൽ തയ്യാറെടുപ്പ് നടത്തിയിട്ടുള്ളവരാണ് 'ബോയ്ഫ്രണ്ട്സ്' ആയെത്തുക.

ബോയ്ഫ്രണ്ടിനെ ലഭിക്കാൻ ആർഎബിഎഫിന്‍റെ ഒഫിഷ്യൽ വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം. തുടർന്ന്, മീറ്റിംഗിനുള്ള സ്ഥലം ഉപഭോക്താവ് രജിസ്റ്റർ ചെയ്യണം. ഉപഭോക്താവിന്‍റെയും ജീവനക്കാരന്‍റെയും സുരക്ഷ പരിഗണിച്ച് അടയാളപ്പെടുത്തുന്ന ലൊക്കേഷൻ പബ്ലിക്കിന് കാണാൻ പറ്റുന്ന വിധത്തിലായിരിക്കും.

സെലിബ്രിറ്റി, മോഡൽ, ആം ആദ്മി എന്നീ കാറ്റഗറികളില്‍ നിന്നും ഉപഭോക്താവിന് തന്നെ ബോയ്‌ഫ്രണ്ടിനെ തിരഞ്ഞെടുക്കാവുന്നതാണ്. മോഡലുകളെ ബോയ്‌ഫ്രണ്ടായി ലഭിക്കാൻ മണിക്കൂറിന് 2000 മുതൽ 3000 രൂപ വരെ നൽകണം.

എന്നാൽ, ആം ആദ്മി ബോയ്ഫ്രണ്ടിന് 1000 രൂപയിൽ താഴെയാണ് റേറ്റ്. സെലിബ്രിറ്റി ബോയ്ഫ്രണ്ടിന് വാടക കുറച്ച് അധികമാകും. താരങ്ങൾക്ക് അനുസരിച്ച് ചാർജുകളും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.

Trending News