• MADHYA PRADESH

    BJP

    102BJP

    CONG

    119CONG

    BSP

    2BSP

    OTH

    7OTH

  • RAJASTHAN

    BJP

    72BJP

    CONG

    101CONG

    BSP

    6BSP

    OTH

    20OTH

  • CHHATTISGARH

    BJP

    18BJP

    CONG

    63CONG

    JCC+

    9JCC+

    OTH

    0OTH

  • TELANGANA

    TRS

    87TRS

    CONG+

    22CONG+

    BJP

    1BJP

    OTH

    9OTH

  • MIZORAM

    BJP

    1BJP

    CONG

    5CONG

    MNF

    26MNF

    OTH

    8OTH

ഫേസ്ബുക്കില്‍ 20 കോടിയുടെ വ്യാജ അക്കൗണ്ടുകള്‍; മുന്നില്‍ ഇന്ത്യതന്നെ

  

Updated: Feb 5, 2018, 11:02 AM IST
ഫേസ്ബുക്കില്‍ 20 കോടിയുടെ വ്യാജ അക്കൗണ്ടുകള്‍; മുന്നില്‍  ഇന്ത്യതന്നെ

20 കോടി ഫേസ്ബുക്ക്‌ അക്കൗണ്ടുകള്‍  ലോകത്ത് വ്യാജമോ അല്ലെങ്കില്‍ ഇരട്ടിപ്പോ ആണെന്ന് കണ്ടെത്തി. ഇവ സജീവമായ അക്കൗണ്ടുകളുടെ 10 ശതമാനത്തോളം വരുമെന്നും ഇക്കാര്യത്തില്‍ ഇന്ത്യയാണ് മുന്നിലെന്നും ഫേസ്ബുക്കിന്‍റെ തന്നെ ഡിസംബര്‍ വരെയുള്ള വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്ത്യയെക്കൂടാതെ ഇന്‍ഡോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലും ഇത്തരം അക്കൗണ്ടുകള്‍ വളരെകൂടുതലാണ്. അതേസമയം 2016ല്‍ 186 കോടിയായിരുന്ന സജീവ അക്കൗണ്ടുകളുടെ എണ്ണം 2017ല്‍ 213 കോടിയായി വര്‍ധിച്ചിട്ടുണ്ട്, അതായത് എല്ലാ മാസവും സജീവമായുള്ള അക്കൗണ്ടുകളില്‍ എണ്ണത്തില്‍ 14 ശതമാനം വര്‍ധനവ് ഉണ്ടായി. അന്ന് 11.4 കോടിയായിരുന്നു വ്യാജ അക്കൗണ്ടുകളുടെ എണ്ണം.

മാത്രമല്ല ദിവസവും സജീവമായുള്ള അക്കൗണ്ടുകളുടെ എണ്ണത്തിലും 14 ശതമാനം വര്‍ധനവുണ്ട്. ഇക്കാര്യത്തിലും മുന്നില്‍ ഇന്ത്യയാണ്. ഇന്‍ഡൊനീഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ പിന്നാലെയും.  പ്രധാന അക്കൗണ്ട്‌ കൂടാതെ ഒരാള്‍ ഉപയോഗിക്കുന്ന മറ്റ് അക്കൗണ്ടുകളെയാണ് ഫേസ്ബുക്ക്‌ വ്യാജമെന്ന്‍ വിശേഷിപ്പിക്കുന്നത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close