കിടിലന്‍ ഓഫറുകളുമായി ഫ്ലിപ്പ്കാര്‍ട്ട് ബിഗ്‌ഷോപ്പിംഗ് ഡേ സെയില്‍!

ഡിസംബര്‍ ഏഴുമുതല്‍ ഒമ്പതുവരെ കിടിലന്‍ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ഫ്ലിപ്പ്കാർട്ട്. 

Updated: Dec 7, 2017, 01:19 PM IST
കിടിലന്‍ ഓഫറുകളുമായി ഫ്ലിപ്പ്കാര്‍ട്ട് ബിഗ്‌ഷോപ്പിംഗ് ഡേ സെയില്‍!

ഡിസംബര്‍ ഏഴുമുതല്‍ ഒമ്പതുവരെ കിടിലന്‍ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ഫ്ലിപ്പ്കാർട്ട്. 'ബിഗ് ഷോപ്പിങ്ങ് ഡേയ്‌സ്' എന്ന പേരിലാണ് ഫ്ലിപ്പ്കാർട്ട് ഓഫറുകള്‍ ഉപഭോക്താക്കളെ തേടിയെത്തുന്നത്.  

#AddToHeart എന്ന ഹാഷ് ടാഗിലാണ് ഫ്ലിപ്പ്കാര്‍ട്ട് ഓഫറുകള്‍. ഡിസംബര്‍ ഏഴുമുതല്‍ ഒമ്പതുവരെ മൊബൈല്‍ ഉല്‍പ്പന്നങ്ങളിലും ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളിലും മികച്ച ഓഫറുകള്‍ ലഭിക്കും.

ഗൂഗിള്‍ പിക്‌സല്‍ 2 ന്‍റെ വില 39,999 രൂപയാണ്. 12,999 രൂപയുള്ള എം ഐ എ വണ്‍ ഫോണുകള്‍ക്ക് 2000രൂപ ഡിസ്‌കൗണ്ടും ലഭിക്കും. ഐഫോണ്‍ 7 (32 ജിബി) 39,999 രൂപയ്ക്കു ലഭ്യമാകും.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിലൂടെ ഷോപ്പിങ്ങ് നടത്തുന്നവര്‍ക്ക് 10% ഡിസ്‌കൗണ്ടും ലഭിക്കും.

റെഡ്മി 5 എ 4999 രൂപയ്ക്ക് ലഭിക്കും. 2017 ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് 12മുതലാണ് വില്‍പ്പന . ഇന്‍ബിനക്‌സ് സീറോ 5 പ്രോ, 6 ജിബി റാം, 128 ജിബി സ്‌റ്റോറേജ്, 2 ഒപ്റ്റിക്കല്‍ സൂം, ഡ്യുവല്‍ ക്യാമറ എന്നീ ഫോണുകള്‍ 19,999 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ബിഗ് ഷോപ്പിങ്ങ് ദിവസങ്ങളില്‍ ലാപ്‌ടോപ്പുകള്‍, സ്പീക്കറുകള്‍, മൊബൈല്‍ ആക്‌സസറീസ് എന്നിവ 60 ശതമാനം ഡിസ്‌കൗണ്ടില്‍ ലഭ്യമാകും. ടിവി, ആന്‍ഡ് അപ്ലൈന്‍സസിന് എഴുപത് ശതമാനം വരെ ഓഫര്‍ ലഭിക്കുന്നതാണ്. വസ്ത്രം, ചെരുപ്പ്, അതുമായി ബന്ധപെട്ട ഉല്‍പ്പന്നങ്ങള്‍ 50 മുതല്‍ 80 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ ലഭിക്കുന്നതാണ്.