ഇനി മുതല്‍ കല്യാണത്തിന് വിദേശികളും!

ടിക്കറ്റിന് ഒരു ദിവസത്തേക്ക് $150 (10,465.50 രൂപ)യും, രണ്ടോ അതിലധികമോ ദിവസത്തേക്ക് $250 (17,442.50) രൂപയുമാണ്

Sneha Aniyan | Updated: Dec 4, 2018, 01:12 PM IST
ഇനി മുതല്‍ കല്യാണത്തിന് വിദേശികളും!

ന്ത്യയിലെ വ്യത്യസ്തമായ വിവാഹ ചടങ്ങുകള്‍ക്ക് ഇനി വിദേശികളെയും ക്ഷണിക്കാം. JoinMyWedding.com എന്ന ആപ്പാണ് ഇതിന് സഹായിക്കുന്നത്. 

2016 -ല്‍ ഒരു ഓസ്ട്രേലിയന്‍ സ്റ്റാര്‍ട്ടപ്പാണ് ഈ വ്യത്യസ്തമായ ആശയം കൊണ്ടുവന്നത്. എന്നാല്‍, ഇന്ത്യയില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കണമെങ്കില്‍ വിദേശികള്‍ ഫീസ് നല്‍കണം. ഒര്‍സി എന്ന  സ്ത്രീയാണ് ഈ സ്റ്റാര്‍ട്ടപ്പിന് പിറകില്‍.

തന്‍റെ സുഹൃത്തുക്കളിലൊരാള്‍ ഇന്ത്യയിലെ ഒരു വിവാഹത്തില്‍ പങ്കെടുത്തതിനെ കുറിച്ച് വിശദീകരിച്ചതില്‍ നിന്നാണ് ആശയം ഉദിച്ചതെന്നാണ് ഒര്‍സി പറയുന്നത്. 

ടിക്കറ്റിന് ഒരു ദിവസത്തേക്ക് $150 (10,465.50 രൂപ)യും, രണ്ടോ അതിലധികമോ ദിവസത്തേക്ക് $250 (17,442.50) രൂപയുമാണ്. 

ഇതില്‍ 40 ശതമാനം കമ്പനിയുടെ കമ്മീഷനും 60 ശതമാനം ദമ്പതികള്‍ക്കുള്ളതുമാണ്. കൂടാതെ, ദമ്പതികളുടെ ബന്ധുക്കളിലൊരാള്‍ ചടങ്ങുകളുടെ വിശദീകരണം നല്‍കാന്‍ കൂടെയുണ്ടാകും. 

വിവാഹത്തോടനുബന്ധിച്ചുള്ള വിവിധ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കാം എന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത. ഡെന്‍മാര്‍ക്കില്‍ നിന്നുള്ള എമ്മ, അനിറ്റ എന്നിവര്‍ ഇതുപോലെ വിവാഹത്തില്‍ പങ്കെടുത്തവരാണ്. 

വിവാഹത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് ദമ്പതികള്‍ക്കും, വിവാഹത്തില്‍ പങ്കെുക്കാനെത്തുന്ന വിദേശികള്‍ക്കും പരസ്പരം സംസാരിക്കാം. തുടര്‍ന്ന് ഇരുകൂട്ടര്‍ക്കും സമ്മതമാണെങ്കില്‍ മാത്രമേ വിദേശികള്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കൂ. 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close