'ആന്‍ഡ്രോയ്ഡ് പി' ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറങ്ങി

ഓറിയോയ്ക്കു ശേഷമുള്ള ആന്‍ഡ്രോയ്ഡ് പതിപ്പായ പിയുടെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറങ്ങി. ഗൂഗിളിന്‍റെ പിക്സല്‍, പിക്സല്‍ 2 ഫോണുകള്‍ക്ക് വേണ്ടിയുള്ള ആന്‍ഡ്രോയ്ഡ് പി പ്രിവ്യൂ ആണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. 

Last Updated : Mar 8, 2018, 06:04 PM IST
'ആന്‍ഡ്രോയ്ഡ് പി' ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറങ്ങി

ഓറിയോയ്ക്കു ശേഷമുള്ള ആന്‍ഡ്രോയ്ഡ് പതിപ്പായ പിയുടെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറങ്ങി. ഗൂഗിളിന്‍റെ പിക്സല്‍, പിക്സല്‍ 2 ഫോണുകള്‍ക്ക് വേണ്ടിയുള്ള ആന്‍ഡ്രോയ്ഡ് പി പ്രിവ്യൂ ആണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21 നാണ് ഓറിയോയുടെ ആദ്യ പ്രിവ്യൂ എത്തിയത്. മേയ് എട്ടിനാരംഭിക്കുന്ന ഗൂഗിള്‍ ഡെലവപ്പേഴ്‌സ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ആന്‍ഡ്രോയ്ഡ് പിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ആപ്പ് ഡെവലപ്പര്‍മാരെ ഉദ്ദേശിച്ചാണ് മുഖ്യമായും പ്രിവ്യൂ പുറത്തിറക്കുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു. 

നോട്ടിഫിക്കേഷന്‍ ഡോട്ടുകള്‍, പിക്ചര്‍ ഇന്‍പിക്ചര്‍, ഓട്ടോഫിര്‍ തുടങ്ങിയ പുതിയ ഫീച്ചറുകളാണ് ആന്‍ഡ്രോയ്ഡ് ഓറിയോയിലൂടെ കൊണ്ടുവന്നത്. എന്നാല്‍ പെര്‍ഫോമന്‍സ്, ബാറ്ററി ലൈഫ് തുടങ്ങിയവയില്‍ കാര്യമായ പുരോഗതി വന്നില്ല. ഈ പ്രത്യേകതകളാണ് പുതിയ പതിപ്പിലൂടെ ഉറ്റുനോക്കുന്നത്. ഡിവൈസുകളിലെ ക്യാമറ, മൈക്ക് എന്നിവ ഉപഭോക്താവറിയാതെ ആപ്പുകള്‍ ആക്‌സസ് ചെയ്യുന്നതു തടയാനുള്ള ഉപാധി ആന്‍ഡ്രോയ്ഡ് പി യില്‍ ഉണ്ടാകുമെന്ന് കരുതുന്നു.

കോള്‍ റെക്കോര്‍ഡിംഗ്, കോള്‍ ബ്ലോക്കിംഗ് തുടങ്ങിയവ ഒഎസിന്‍റെ ഇന്‍ബില്‍ട്ടായി തന്നെ ലഭിക്കും എന്നാണ് സൂചന. അതായത് ഇതിന് വേറെ ആപ്പ് വേണ്ട ആവശ്യമില്ല. ഐറിസ് സ്‌കാനിംഗ് പോലുള്ള ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. 

Trending News