ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​താ ഡോ​ക്ട​റെ ആദരിച്ച് ഗൂ​ഗി​ൾ

ക​ട​ൽ​ക​ട​ന്നു​പോ​യി വൈ​ദ്യശാസ്ത്രം പ​ഠി​ച്ച് തി​രി​ച്ചെ​ത്തി​യ ആ​ദ്യ ഭാരതീയ വ​നി​ത​യെ ആദരിച്ച്‌ ഗൂ​ഗി​ൾ ഡൂ​ഡി​ൽ. 

Last Updated : Mar 31, 2018, 12:54 PM IST
ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​താ ഡോ​ക്ട​റെ ആദരിച്ച് ഗൂ​ഗി​ൾ

ന്യൂ​ഡ​ൽ​ഹി: ക​ട​ൽ​ക​ട​ന്നു​പോ​യി വൈ​ദ്യശാസ്ത്രം പ​ഠി​ച്ച് തി​രി​ച്ചെ​ത്തി​യ ആ​ദ്യ ഭാരതീയ വ​നി​ത​യെ ആദരിച്ച്‌ ഗൂ​ഗി​ൾ ഡൂ​ഡി​ൽ. 

പാ​ശ്ചാ​ത്യ വൈ​ദ്യ ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി​യ ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ വ​നി​ത​യായ ​ആ​ന​ന്ദി ഗോ​പാ​ൽ ജോ​ഷിയ്ക്കാണ് അ​വ​രു​ടെ 153ാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ആദര സൂചകമായി ഗൂ​ഡി​ൾ ഡൂ​ഡി​ലൊ​രു​ക്കിയത്. ക​ഴു​ത്തി​ൽ മാ​ല​പോ​ലെ സ്റ്റെ​ഥ​സ്കോ​പ്പണി​ഞ്ഞ്, ജീവ​ന്‍റെ നി​റ​മാ​യ പ​ച്ച ചു​റ്റി, ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന രീ​തി​യി​ലാ​ണ് ​ആ​ന​ന്ദിബായിയെ ഡൂ​ഡി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ ഡോ​ക്ട​റാ​യി​രു​ന്നു ആ​ന​ന്ദി​ബാ​യി. സ്ത്രീ​ക​ൾ​ക്ക് വീ​ടി​നു പു​റ​ത്തേ​യ്ക്കു പോ​ലും സ​ഞ്ച​രി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലാ​തിരുന്ന ആ കാ​ല​ത്ത് ക​ട​ൽ ക​ട​ന്നു​പോ​യി വി​ദ്യാ​സം ചെ​യ്ത വ​നി​ത​യെ​ന്ന ബ​ഹു​മ​തി​ക്ക് അ​ർ​ഹ​യാ​ണ് ഇ​വ​ർ.

പൂ​ന​യി​ലെ സ​മ്പ​ന്ന യാ​ഥാ​സ്ഥി​തി​ക ബ്രാ​ഹ്മ​ണ കു​ടും​ബ​ത്തി​ലാ​ണ് ആ​ന​ന്ദി​ബാ​യി​യു​ടെ ജ​ന​നം. യ​മു​ന എ​ന്നാ​യി​രു​ന്നു അവരുടെ ആ​ദ്യ​ത്തെ പേ​ര്. ഒ​മ്പ​താം വ​യ​സി​ൽ ത​ന്നേ​ക്കാ​ൾ 20 വ​യ​സി​നു മൂ​പ്പു​ള്ള ഗോ​പാ​ൽ റാ​വു എ​ന്നയാളുമായി ആ​ന​ന്ദി​ബാ​യിയുടെ വി​വാ​ഹം നടന്നു. ത​പാ​ൽ വ​കു​പ്പി​ൽ ഗു​മ​സ്ത​നാ​യി​രു​ന്ന ഗോ​പാ​ൽ റാ​വു സ്ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ പി​ന്തു​ണ​ച്ചി​രു​ന്ന ആ​ളാ​യി​രു​ന്നു. ‌അ​ദ്ദേ​ഹം ആ​ന​ന്ദി​ബാ​യി​യെ ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സം നേ​ടു​വാ​ൻ സ​ഹാ​യി​ച്ചു

ആ​ന​ന്ദി​ബാ​യി​യു​ടെ 14ാം വ​യ​സി​ൽ ഒരു മ​ക​ൻ ജ​നി​ച്ചു. എ​ന്നാ​ൽ‌ തക്ക സമയത്ത് വൈ​ദ്യ സ​ഹാ​യം ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ 10 ദി​വ​സം മാ​ത്ര​മേ ആ ​കു​ഞ്ഞ് ജീ​വി​ച്ചി​രു​ന്നു​ള്ളൂ. ഈ ​സം​ഭ​വമാണ് അ​വ​രു​ടെ ജീ​വി​തത്തില്‍ വ​ഴി​ത്തി​രി​വാ​യത്. 

ക​ത്തു​ക​ൾ വ​ഴി പ​രി​ച​യ​പ്പെ​ട്ട, അമേരിക്കക്കാരിയായ തി​യോ​ഡി​ക്ക കാ​ർ​പെ​ന്‍റ​ർ എ​ന്ന സ്ത്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ, വൈ​സ്രോ​യി​യ​ട​ക്കമുള്ളവരുടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോടെ 1883 ജൂ​ണി​ൽ അ​വ​ർ വി​മ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ഫ് പെ​ൻ​സി​ൽ‌​വാ​നി​യ​യി​ൽ എൻ​റോ​ൾ ചെയ്യുന്നതിനായി ന്യൂ​യോ​ർ​ക്കി​ൽ ക​പ്പ​ലി​റ​ങ്ങി. 1886 മാ​ർ​ച്ച് 11-ന് ​എം​ഡി ബി​രു​ദം നേ​ടി. 

1886-ൽ ​ഇ​ന്ത്യ​യി​ൽ മ​ട​ങ്ങി എ​ത്തി​യ ആ​ന​ന്ദി​ക്ക് വ​ൻ​വ​ര​വേ​ൽ​പ്പ് ല​ഭി​ച്ചു. പി​ന്നീ​ട് കോ​ലാ​പ്പൂ​ർ നാ​ട്ടു രാ​ജ്യ​ത്ത് ആ​ൽ​ബ​ർ​ട്ട് എ​ഡ്വേ​ർ​ഡ് ആ​ശു​പ​ത്രി​യി​ൽ നി​യ​മി​ത​യാ​യി. 

എ​ന്നാ​ൽ‌ വിധി മറ്റൊന്നായിരുന്നു അവര്‍ക്കുവേണ്ടി കരുതിയിരുന്നത്. ഭാരതീയ വനിതകളുടെ യശസ്സുയര്‍ത്തിയ ആ​ന​ന്ദി 22 വയസ്സ് പൂര്‍ത്തിയാകുന്നതിന് ഒരു മാസം മുന്‍പ് ഈ ലോകത്തോട്‌ യാത്ര പറഞ്ഞു.

 

 

Trending News