ഗൂഗിള്‍ പിക്സല്‍ 2 എക്സ് എല്‍ ഇപ്പോള്‍ 8000 രൂപ വിലക്കുറവില്‍!

ഗൂഗിളിന്‍റെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ പിക്സല്‍ 2 എക്സ് എല്‍ സ്വന്തമാക്കാന്‍ പറ്റിയ സമയമാണ് ഇപ്പോള്‍. 

Last Updated : Dec 12, 2017, 04:30 PM IST
ഗൂഗിള്‍ പിക്സല്‍ 2 എക്സ് എല്‍ ഇപ്പോള്‍ 8000 രൂപ വിലക്കുറവില്‍!

ഗൂഗിളിന്‍റെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ പിക്സല്‍ 2 എക്സ് എല്‍ സ്വന്തമാക്കാന്‍ പറ്റിയ സമയമാണ് ഇപ്പോള്‍. ഇറങ്ങുമ്പോള്‍ 73,000 രൂപ വിലയുണ്ടായിരുന്ന 64 ജിബിയുടെ ഫോണ്‍ ഇപ്പോള്‍ 64,999 രൂപയ്ക്ക് ലഭിക്കും. അതേപോലെ 82,000 രൂപ വിലയുണ്ടായിരുന്ന 128ജിബി വേര്‍ഷന്‍ ഇപ്പോള്‍ 73,9999 രൂപയ്ക്ക് ലഭ്യമാകും. രണ്ടിനും 8001 രൂപ വിലക്കുറവാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 

എച്ച് ഡി എഫ് സിയുടെ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് ഇ എം ഐ വഴി വാങ്ങിക്കുന്നവര്‍ക്ക് 8000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ 549 രൂപയ്ക്ക് എയര്‍ടെലിന്‍റെ 120 ജിബി 4ജി ഡാറ്റയും ലഭിക്കും.

പകുതി ഗ്ലാസിലും പകുതി മെറ്റലിലും രൂപകല്‍പന ചെയ്ത ഫോണാണ് ഗൂഗിള്‍ പിക്സല്‍ 2 എക്സ് എല്‍. നേരത്തെ പുറത്തിറങ്ങിയ ഫോണുകളെ അപേക്ഷിച്ച് വലിപ്പമേറിയ സ്‌ക്രീനാണ് ഇവയ്ക്കുള്ളത്. 

1440 x 2880 പിക്‌സലിന്റെ 6 ഇഞ്ച് പി-ഓലെഡ് ഡിസ്‌പ്ലേ ആണിതിനുള്ളത്.  കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവുമുണ്ട്. 

ആന്‍ഡ്രോയിഡ് 8.0 ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 12.3 മെഗാപിക്‌സല്‍ ക്യാമറ, 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയുമുണ്ട്.

വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍ 

ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, ഗൈറോ, പ്രൊക്‌സിമിറ്റി, കൊംപസ്, ബാരോമീറ്റര്‍ തുടങ്ങിയ സെന്‍സറുകളുമുണ്ട്

Trending News