വിനായക ചതുര്‍ഥി ദിനത്തില്‍ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഹൈക്ക് മെസഞ്ചര്‍

ഹൈക് ഉപഭോക്താക്കള്‍ക്ക്‌ ഈ സ്റ്റിക്കറുകള്‍ ഉപയോഗിച്ച് തന്‍റെ പ്രിയപ്പെട്ടവരെ ആശംസിക്കാം. മുംബൈയിലും പൂനെയിലുമാണ് പ്രധാനമായും ആഘോഷങ്ങള്‍ നടക്കുന്നത്.     

Updated: Sep 13, 2018, 12:20 PM IST
വിനായക ചതുര്‍ഥി ദിനത്തില്‍ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഹൈക്ക് മെസഞ്ചര്‍

ഗണേശ് ചതുര്‍ഥി ദിനമായ ഇന്ന് 60 പുതിയ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് മേസേജിങ് ആപ്ലിക്കേഷനായ ഹൈക്ക് മെസഞ്ചര്‍. ആഘോഷങ്ങളുടെയും സന്തോഷത്തിന്റേയും സ്റ്റിക്കറുകളാണ് ഹൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ഭാഷകളിലുള്ള സ്റ്റിക്കറുകളാണിത്.

ഹൈക് ഉപഭോക്താക്കള്‍ക്ക്‌ ഈ സ്റ്റിക്കറുകള്‍ ഉപയോഗിച്ച് തന്‍റെ പ്രിയപ്പെട്ടവരെ ആശംസിക്കാം. മുംബൈയിലും പൂനെയിലുമാണ് പ്രധാനമായും ആഘോഷങ്ങള്‍ നടക്കുന്നത്. ആന്‍ഡ്രോയിഡ് ഐഒഎസിലും സ്റ്റിക്കറുകള്‍ ലഭ്യമാണ്.

40 ഭാഷകളില്‍ 20,000 ത്തോളം സ്റ്റിക്കറുകളാണ് ഹൈക്ക് നല്‍കുന്നത്. ഇന്ത്യയിലെ ആഘോഷങ്ങള്‍, ബോളിവുഡ്, കോമഡി, കബഡി, ഇമോഷന്‍സ് തുടങ്ങിയ സ്റ്റിക്കറുകളെല്ലാം ഹൈക്ക് മെസഞ്ചറില്‍ ലഭ്യമാണ്.

2012 ല്‍ ആണ് ഹൈക് മെസഞ്ചര്‍ ആപ് നിലവില്‍ വന്നത്. അത് 2016 ആയപ്പോഴേയ്ക്കും 100 മില്യണ്‍ ഉപഭോക്താക്കള്‍ കവിഞ്ഞു. വിനായക ചതുര്‍ഥി 10 ദിവസം നീട്ട ആഘോഷമാണ്. ഗണേശ ഭഗവാന്‍റെ ജന്മദിനമാണ് ഈ വിനായക ചതുര്‍ഥി.