ഇഡിയറ്റ് എന്ന് തിരഞ്ഞാല്‍ കാണുന്നത് പ്രസിഡന്‍റിനെ!

ഗൂഗിൾ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദർ പിച്ചെയ്ക്ക് നേരെയായിരുന്നു ചോദ്യം.  

Last Updated : Dec 13, 2018, 03:54 PM IST
 ഇഡിയറ്റ് എന്ന് തിരഞ്ഞാല്‍ കാണുന്നത് പ്രസിഡന്‍റിനെ!

ഗൂഗിൾ ഇമേജ് സേർച്ചിൽ ‘ഇഡിയറ്റ്’ എന്നു തിരഞ്ഞാൽ കാണുന്നത്  അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്ര൦പിന്‍റെ ചിത്രം. 

എന്തുക്കൊണ്ടാണ് ട്രംപിന്‍റെ ചിത്രം വരുന്നത്? യുഎസ് കോൺഗ്രസ് കമ്മിറ്റിയിൽ ഉയർന്ന ചോദ്യവും ഇത് സംബന്ധിക്കുന്നതായിരുന്നു. ഗൂഗിൾ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദർ പിച്ചെയ്ക്ക് നേരെയായിരുന്നു ചോദ്യം.  

ഇന്‍റർനെറ്റിലെ സ്വകാര്യത, ഡേറ്റയുടെ ഉപയോഗം തുടങ്ങിയവയെ കുറിച്ചു ബോധിപ്പിക്കാനായി കോൺഗ്രസ് കമ്മിറ്റിയുടെ മുൻപാകെ പിച്ചെ ഹാജരായപ്പോഴാണ് സംഭവം. 

ഗൂഗിൾ ഇമേജ് സെർച്ചിൽ ‘ഇഡിയറ്റ്’ എന്നു തിരഞ്ഞാൽ ആദ്യമെത്തുന്ന ചിത്രങ്ങളിൽ പലതും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റേതാണ്. 

ഗൂഗിളിനെ കുറ്റപ്പെടുത്തി നടന്ന സംവാദത്തില്‍ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗമായ സൂ ലോഫ്ഗ്രൻ  ഇത് സേര്‍ച്ച്‌ ചെയ്ത് തെളിയിക്കുകയും ചെയ്തു. തുടർന്ന് കോൺഗ്രസിലെ ഡമോക്രാറ്റിക് വനിതാ അംഗമാണ് പിച്ചെയോട് ഉത്തരത്തിനായി ആവശ്യപ്പെട്ടത്. 

ഗൂഗിളിൽ തിരയൽ എങ്ങനെ നടക്കുന്നുവെന്നും തിരയലുകളുടെ എണ്ണം, കാലികപ്രസക്തി, വ്യക്തികളുടെ സ്വീകാര്യത തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള നടപടിക്രമങ്ങൾ ഫലങ്ങളെ സ്വാധീനിക്കുന്നെന്നായിരുന്നു ഇതിനു പിച്ചെയുടെ മറുപടി.

എന്നാല്‍, അംഗങ്ങളിൽ പലർക്കും പിച്ചെയുടെ മറുപടി തൃപ്തികരമായിരുന്നില്ല. ഗൂഗിളിനു രാഷ്ട്രീയ ചായ്‌വ് ഇല്ലെന്നും പിച്ചെ മീറ്റിംഗില്‍ വ്യക്തമാക്കി.

തങ്ങളുടെ നല്ല കാര്യങ്ങൾ മറച്ചു വച്ച് മോശം കാര്യങ്ങൾ മാത്രം തിരയലിൽ ആദ്യമെത്തുന്നെന്നായിരുന്നു റിപ്പബ്ലിക്കൻ അംഗങ്ങളുടെ ആരോപണം. 
 

Trending News