ഇതാണ് ഇന്ത്യയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ 'പ്രത്യുഷ്'

ഇന്ത്യയുടെ ഏറ്റവും വേഗമേറിയ കമ്പ്യൂട്ടര്‍ 'പ്രത്യുഷ്' കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ വര്‍ധന്‍ രാജ്യത്തിനു സമര്‍പ്പിച്ചു. 

Updated: Jan 9, 2018, 11:28 AM IST
ഇതാണ് ഇന്ത്യയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ 'പ്രത്യുഷ്'

പൂനെ: ഇന്ത്യയുടെ ഏറ്റവും വേഗമേറിയ കമ്പ്യൂട്ടര്‍ 'പ്രത്യുഷ്' കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ വര്‍ധന്‍ രാജ്യത്തിനു സമര്‍പ്പിച്ചു. പൂനെ ഐഐടിഎമ്മില്‍ നടന്ന നടന്ന ചടങ്ങിലാണ് മന്ത്രി ആദ്യത്തെ 'മൾട്ടി പെറ്റാഫ്ലോപ്സ്' കമ്പ്യൂട്ടര്‍ രാജ്യത്തിനു സമര്‍പ്പിച്ചത്.കംപ്യൂട്ടറിന്റെ പ്രോസസിങ് സ്പീഡ് അളക്കുന്നതാണ് പെറ്റാഫ്ലോപ്സ്.

സുര്യന്‍ എന്നര്‍ഥമുള്ള പ്രത്യുഷ് രാജ്യത്തെ കാലാവസ്ഥ പ്രവചന സംവിധാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

പ്രകടനത്തിന്റെയും പ്രാപ്തിയുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഒന്നാമത്തെ ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടര്‍ ആണ് പ്രത്യുഷെന്നു മന്ത്രി വ്യക്തമാക്കി. മഴക്കാലം, സുനാമി, ചുഴലിക്കാറ്റ്, ഭൂകമ്പം, വായുശുദ്ധി, ഇടിമിന്നല്‍, മീന്‍പിടിത്തം, പ്രളയം, വരള്‍ച്ച  തുടങ്ങിയവയെല്ലാം ഇനി മെച്ചപ്പെട്ട രീതിയില്‍ പ്രവചിക്കാന്‍ സാധിക്കുമെന്ന് ഐഐടിഎമ്മിന്റെ പത്രക്കുറിപ്പില്‍ പറയുന്നു