ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായി ഇന്‍സ്റ്റാഗ്രാമിന്‍റെ പുതിയ ആപ്പ്: ഐജിടിവി

ദൈര്‍ഘ്യമുള്ള വെര്‍ട്ടിക്കല്‍ വീഡിയോകള്‍ കാണാന്‍ സാധിക്കുന്ന 'ഐജിടിവി' എന്ന ആപ്ലിക്കേഷനുമായി ഇന്‍സ്റ്റാഗ്രാം. 

Last Updated : Jun 21, 2018, 05:50 PM IST
ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായി ഇന്‍സ്റ്റാഗ്രാമിന്‍റെ പുതിയ ആപ്പ്: ഐജിടിവി

ദൈര്‍ഘ്യമുള്ള വെര്‍ട്ടിക്കല്‍ വീഡിയോകള്‍ കാണാന്‍ സാധിക്കുന്ന 'ഐജിടിവി' എന്ന ആപ്ലിക്കേഷനുമായി ഇന്‍സ്റ്റാഗ്രാം. 

നീളമുള്ള വീഡിയോകള്‍ ഉള്‍പ്പെടുത്താന്‍ ഇന്‍സ്റ്റാഗ്രാമിന് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പ്രഖ്യാപനം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെച്ചിരുന്ന സ്ഥാനത്ത് ഇനി മുതല്‍ ഒരു മണിക്കൂര്‍ നേരം ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്ക് വെയ്ക്കാന്‍ സാധിക്കും. 

ഇന്‍സ്റ്റാഗ്രാം പ്രധാന ആപ്ലിക്കേഷനിലേത് പോലെ ഓട്ടോ പ്ലേയിലിരിക്കുന്ന വീഡിയോകളെല്ലാം ഫോര്‍ യു, ഫോളോയി൦ഗ്, പോപ്പുലര്‍, എന്നീ ടാബുകളില്‍ കാണാന്‍ സാധിക്കും. 

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റാഗ്രാമിന്‍റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാമിന്‍റെ ഉപയോക്താക്കളുടെ എണ്ണം ആഗോളതലത്തില്‍ നൂറ് കോടിയിലെത്തിയതായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഒരു ചടങ്ങില്‍ ഇന്‍സ്റ്റാഗ്രാം അറിയിച്ചു. 

വീഡിയോകള്‍ക്ക് ലൈക്ക് ചെയ്യാനുംഅഭിപ്രായം രേഖപ്പെടുത്താനും വീഡിയോകള്‍ മറ്റുള്ളവര്‍ക്ക് അയക്കാനുമുള്ള സൗകര്യമുണ്ട്. വീഡിയോ നിര്‍മാതാക്കള്‍ക്ക് ഐജിടിവി ചാനലുകള്‍ ഉണ്ടാക്കി വീഡിയോകള്‍ പങ്കുവെക്കാന്‍ സാധിക്കും.

ഐജിടിവി വീഡിയോകളില്‍ പരസ്യങ്ങളുണ്ടാവില്ല. എന്നാല്‍ പിന്നീട് അത് അവതരിപ്പിക്കുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 

 

 

Trending News