ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് വില്‍പ്പന ഇന്ത്യയില്‍ ഇന്നുമുതല്‍; ഒപ്പം നേടാം മികച്ച ഓഫറുകള്‍

Last Updated : Sep 29, 2017, 12:48 PM IST
ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് വില്‍പ്പന ഇന്ത്യയില്‍ ഇന്നുമുതല്‍; ഒപ്പം നേടാം മികച്ച ഓഫറുകള്‍

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് ഫോണുകള്‍ ഇന്ത്യയില്‍ ഇന്നെത്തും. ഇന്ന് വൈകുന്നേരം ആറു മണിക്കാണ് ഔദ്യോഗികമായി ഇത് അവതരിപ്പിക്കുക. മുന്‍പേ ബുക്ക് ചെയ്തവര്‍ക്കെല്ലാം ഇന്ന് മുതല്‍ ഫോണ്‍ ലഭിച്ചു തുടങ്ങും എന്നാണ് കരുതുന്നത്. ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍, ഇന്‍ഫിബീം മുതലായവയില്‍ എല്ലാം മുന്‍പേ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. മൈ ജിയോ ആപ്പ്, ജിയോ ഡോട്ട്‌കോം എന്നിവ വഴി ജിയോയും ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്.

രണ്ടു ഫോണുകളും എത്തുന്നത്‌ 64GB, 256GB എന്നിങ്ങനെ രണ്ടു വാരിയന്റുകളിലാണ്. ഐഫോണ്‍ 8 ന്‍റെ വില 64,000, 77,000 എന്നിങ്ങനെയാണ്. ഐഫോണ്‍ 8 പ്ലസിന്‍റെ വിലയാവട്ടെ 73,000രൂപ, 86,000 രൂപ എന്നിങ്ങനെയാണ്.

എല്ലാ ഫോണുകള്‍ക്കും സിറ്റിബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങിക്കുമ്പോള്‍ 10%  ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ ജിയോ 70%  ബൈബാക്ക് ഓഫറും നല്‍കുന്നുണ്ട്. ജിയോയുടെ 799 രൂപയുടെ പ്രതിമാസ പ്ലാന്‍ വരിക്കാരാവുന്നവര്‍ക്കാണ് ഈ ഓഫര്‍ നല്‍കുന്നത്. 

Trending News