പുതിയ പ്ലാനുകളുമായി ജിയോ, അന്താരാഷ്ട്ര കാളുകള്‍ക്ക് മിനിട്ടിന് 50 പൈസമാത്രം

ജിയോ പോസ്റ്റ് പെയ്ഡില്‍ അന്താരാഷ്ട്ര കാളുകള്‍ക്ക് മിനിട്ടിന് 50 പൈസമാത്രമാണ് ഈടാക്കുക. അന്താരാഷ്ട്ര റോമിങ്ങ് വോയ്‌സ് -ഡേറ്റാ എസ്.എം.എസ് സര്‍വീസുകള്‍ക്ക് മിനിട്ടിന് രണ്ടു രൂപയുമാകും 

Updated: May 11, 2018, 03:39 PM IST
പുതിയ പ്ലാനുകളുമായി ജിയോ, അന്താരാഷ്ട്ര കാളുകള്‍ക്ക് മിനിട്ടിന് 50 പൈസമാത്രം

കൊച്ചി: റിലയന്‍സ് ജിയോ എപ്പോഴും ഉപഭോക്താക്കള്‍ക്ക് വേണ്ടി അടിപൊളി പായ്ക്കുകളാണ് കൊണ്ടുവരുന്നത്. ബിത്രയും നാളും പ്രീപെയ്ഡ് മാര്‍ക്കറ്റില്‍ ആയിരുന്നെങ്കില്‍ ഇപ്പോഴിതാ പോസ്റ്റ്‌പെയ്ഡ്കാര്‍ക്ക് വേണ്ടി ഒരു അടിപൊളി പ്ലാനുമായിട്ടാണ് ജിയോ ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്.  ജിയോ മറ്റു കമ്പനികളില്‍ നിന്നും വ്യത്യസ്തമായി പകുതി വിലയില്‍ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ തുടങ്ങിയിരിക്കുന്നു, കൂടെ ഈ പ്ലാനില്‍ കൂടുതല്‍ ടാറ്റയും ഓഫര്‍ ഉണ്ട്. 

പ്രതിമാസം 199 രൂപ നിരക്കിലാണ് ജിയോ പോസ്റ്റ് പെയ്ഡിന്‍റെ പുതിയ പ്ലാന്‍. ഈ മാസം 15 മുതലാണ് ജിയോ സീറോ ടച്ച്‌ പോസ്റ്റ് പെയ്ഡ് സംവിധാനം ആരംഭിക്കുക. ഇത് ഉപഭോക്താക്കള്‍ക്ക് 25 ജിബി ടാറ്റായും ഉണ്ട്.  ജിയോ പോസ്റ്റ് പെയ്ഡില്‍ അന്താരാഷ്ട്ര കാളുകള്‍ക്ക് മിനിട്ടിന് 50 പൈസമാത്രമാണ് ഈടാക്കുക. അന്താരാഷ്ട്ര റോമിങ്ങ് വോയ്‌സ് - ഡേറ്റാ എസ്.എം.എസ് സര്‍വീസുകള്‍ക്ക് മിനിട്ടിന് രണ്ടു രൂപയുമാകും. 

മറ്റു ടെലികോം കമ്പകളുടെ ഉപഭോക്താക്കള്‍ക്ക് നിലവിലെ നമ്പര്‍ മാറാതെതന്നെ ജിയോ പോസ്റ്റ് പെയ്ഡിലേക്ക് മാറാമെന്നതാണ് ഒരു പ്രത്യേകത.  ജിയോ സീറോ ടച്ച്‌ പോസ്റ്റ് പെയ്ഡില്‍ അന്താരാഷ്ട്ര കാളുകള്‍, ഡാറ്റ, എസ്‌എംഎസ് എന്നീ സര്‍വീസുകള്‍ തുടക്കത്തില്‍ തന്നെ ആക്ടീവായിരിക്കും. പ്ലാനില്‍ 25 ജി.ബി ഡേറ്റ സൗജന്യമാണ്. വോയ്‌സ്‌കാളും എസ്.എം.എസ്സും പരിധിയില്ലാതെ സൗജന്യമായി ഉപയോഗിക്കാം. അന്താരാഷ്ട്ര കോള്‍ സംവിധാനത്തിനായി സെക്യൂരിറ്റി ഡെപ്പോസിറ്റും ആവശ്യമില്ല.