രാജ്യത്താകമാനമുള്ള ടെക് സംരംഭങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയുമായി കര്‍ണാടക സര്‍ക്കാര്‍

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ടെക്നോളജി സംരംഭങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് പദ്ധതിയുള്ളതായി കര്‍ണാടക വിവരസാങ്കേതിക വകുപ്പ് മന്ത്രി പ്രിയങ് ഖാര്‍ഗെ.

Updated: Jan 8, 2018, 03:48 PM IST
രാജ്യത്താകമാനമുള്ള ടെക് സംരംഭങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയുമായി കര്‍ണാടക സര്‍ക്കാര്‍

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ടെക്നോളജി സംരംഭങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് പദ്ധതിയുള്ളതായി കര്‍ണാടക വിവരസാങ്കേതിക വകുപ്പ് മന്ത്രി പ്രിയങ് ഖാര്‍ഗെ.

കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയിലെ സംരംഭങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ട്  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കര്‍ണാടക ഷോപ്സ് ആന്‍ഡ്‌ കൊമെര്‍ഷ്യല്‍ എസ്ടബ്ലിഷ്മെന്റ് നിയമം, 1961 പ്രകാരം കര്‍ണാടകയില്‍ രജിസ്റ്റർ ചെയ്ത സംരംഭകർക്ക് പദ്ധതി പ്രയോജനപ്പെടുത്താമെന്നും ഈ വര്‍ഷത്തോടെ  പദ്ധതിയെ ദേശീയതലത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ഏകദേശം അയ്യായിരം സംരംഭങ്ങള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിൽ 250 കമ്പനികൾക്ക് 2017 ൽ നിക്ഷേപം ലഭ്യമായെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അടുത്ത ഘട്ടം എപ്പോൾ ലഭ്യമാക്കുമെന്നുള്ളതിനു വ്യക്തതയില്ല.