നിങ്ങളുടെ മൊബൈല്‍ നമ്പര്‍ 13 അക്കമാകില്ല, സത്യം ഇതാണ്

  

Updated: Feb 23, 2018, 04:20 PM IST
നിങ്ങളുടെ മൊബൈല്‍ നമ്പര്‍ 13 അക്കമാകില്ല, സത്യം ഇതാണ്

ന്യൂഡല്‍ഹി: നിലവിലുള്ള പത്തക്ക മൊബൈല്‍ നമ്പറുകളെല്ലാം 13 അക്ക നമ്പറുകളാകും എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത കണ്ട് പലരും വിഷമിച്ചു. ഈ വാര്‍ത്ത കേട്ടപ്പോള്‍ എല്ലാരുടെയും മനസ്സില്‍ വന്നത് എന്താണെന്നോ? പത്തക്ക നമ്പര്‍ ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടാണ് പിന്നെയാണീ 13 അക്കം എന്നായിരുന്നു. എന്നാല്‍ ആ വാര്‍ത്ത പൂര്‍ണമായും ശരിയല്ല.

ഒക്ടോബര്‍ 18 മുതല്‍ നിലവിലുള്ള എല്ലാ മെഷീന്‍ റ്റു മെഷീന്‍ (എം ടു എം) ഉപയോക്താക്കളുടെയും മൊബൈല്‍ നമ്പറുകള്‍ 13 അക്കങ്ങളാക്കി മാറ്റാനാണ് ടെലികോം ഓപറേറ്റര്‍മാര്‍ക്ക് ടെലികോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എം ടു എം എന്നത് മൊബൈല്‍ ടു മൊബൈലാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചതാണ് പ്രശ്‌നമായത്. മനുഷ്യ സഹായമില്ലാതെ മെഷീനുകള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ളതാണ് എം ടു എം കമ്യൂണിക്കേഷന്‍.

മൊബൈല്‍ ഫോണുകളല്ലാതെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയ്ക്കായി മൊബൈല്‍ സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തമ്മിലുള്ള വിവര വിനിമയത്തെ മെഷീന്‍ റ്റു മെഷീന്‍ ആശയവിനിമയം എന്നാണ് വിളിക്കുന്നത്. വിമാനങ്ങള്‍, കപ്പല്‍, കാറുകള്‍, സൈക്കിളുകള്‍ അങ്ങനെ നിരവധിയിടങ്ങളില്‍ മെഷീന്‍ റ്റു മെഷീന്‍ ആശയവിനിമയ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close