ലോക'കപ്പ്' ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ എത്തിക്കുന്നത് ഇവരാണ്

ലോക'കപ്പ്' ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ എത്തിക്കുന്നത് ആരൊക്കെ ചേര്‍ന്നാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫിഫ. 

Last Updated : Jul 14, 2018, 05:58 PM IST
ലോക'കപ്പ്' ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ എത്തിക്കുന്നത് ഇവരാണ്

മോസ്‌കോ: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി നാളെ ഫിഫ ലോകകപ്പ് ഫൈനല്‍. ലോകകപ്പില്‍ മുത്തമിടാന്‍ പോകുന്നതാരാണെന്ന് കണ്ടുതന്നെ അറിയണം. 

എന്നാല്‍ ലോക'കപ്പ്' ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ എത്തിക്കുന്നത് ആരൊക്കെ ചേര്‍ന്നാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫിഫ. 

2014-ല്‍ കിരിടമുയര്‍ത്തിയ ജര്‍മന്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാമായിരിക്കും മത്സരത്തിന് മുമ്പായി ട്രോഫിയുമായി സ്റ്റേഡിയത്തിലെത്തുക. അദ്ദേഹത്തെ അനുഗമിച്ച് റഷ്യന്‍ മോഡലും പൊതുപ്രവര്‍ത്തകയുമായ നതാലിയ വോദ്യനോവയും ഉണ്ടാകും. 

ഫ്രഞ്ച് കമ്പനിയായ ലൂയിസ് വുയിട്ടന്‍ രൂപകല്പന ചെയ്ത അതിഗംഭീരമായ പെട്ടിയിലായിരിക്കും ഞായറാഴ്ച ഫിഫ ലോക'കപ്പ്' സ്‌റ്റേഡിയത്തിലേക്കെത്തുക. 36 സെ.മി നീളവും 6.175 കിലോ തൂക്കവുമുള്ള ഫിഫ ലോകകപ്പ് ട്രോഫി 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്തതാണ്. 

പാരീസിലെ വര്‍ക്ക്‌ഷോപ്പില്‍ പ്രത്യേക ശില്പികള്‍ കൈകൊണ്ട് തീര്‍ത്ത കപ്പ് കൊണ്ടുവരാനുള്ള പെട്ടി റഷ്യയില്‍ വെച്ചാണ് മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി അലങ്കരിച്ചത്. നാളെയാണ് ലോകകപ്പിനായുള്ള ഫ്രാന്‍സ്-ക്രൊയേഷ്യ മത്സരം. 

Trending News