ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു

ഫിസ്‌ക്‌സില്‍ നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ. 

Last Updated : Oct 2, 2018, 05:48 PM IST
ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു

സ്റ്റോക്ക് ഹോം: ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ലേസര്‍ ഫിസിക്‌സില്‍ നടത്തിയ കണ്ടുപിടുത്തത്തിന് ആര്‍തര്‍ ആഷ്‌കിന്‍, ജെറാഡ് മുറു, ഡോണ സ്ട്രിക് ലാന്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

ഫിസ്‌ക്‌സില്‍ നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ. 55 വര്‍ഷത്തിന് ശേഷം ഒരു വനിതാ ഭൗതികശാസ്ത്രത്തിന് നൊബേല്‍ വാങ്ങുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൈദ്യശാസ്ത്ര നൊബേല്‍ നേടിയത് ജയിംസ് പി ആലിസണ്‍, ടസുക്കോ ഹോഞ്ചോ എന്നിവരാണ്. പുതിയ ക്യാന്‍സര്‍ ചികിത്സാ രീതി കണ്ടുപിടിച്ചതിനായിരുന്നു ആ പുരസ്‌കാരം.

ഒക്ടോബര്‍ മൂന്നിന് രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരവും ഒക്ടോബര്‍ അഞ്ചിന് സമാധാനത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കും. കൂടാതെ, ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച സാമ്പത്തികശാസ്ത്രത്തിനുള്ള റിക്‌സ്ബാങ്ക് പുരസ്‌കാരവും ആല്‍ഫ്രെഡ് പുരസ്‌കാരവും പ്രഖ്യാപിക്കും. 

Trending News