നോക്കിയ 2 ഇന്ത്യയില്‍ ഒക്ടോബര്‍ 31 ന്

Last Updated : Oct 30, 2017, 06:33 PM IST
നോക്കിയ 2 ഇന്ത്യയില്‍ ഒക്ടോബര്‍ 31 ന്

നോക്കിയയുടെ 6നും ,നോക്കിയ 3 ക്കും പിന്നാലെ നോക്കിയ 2 നാളെ വിപണിയിൽ എത്തുമെന്ന് റിപ്പോര്‍ട്ട്. നോക്കിയയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത്. ആമസോണ്‍ വെബ്സൈറ്റില്‍ ഇതിന് 8,800 രൂപയാണ് വില.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 212 പ്രൊസസർ ആണ് ഇതിനു കരുത്തേകുക. കൂടാതെ ആൻഡ്രോയിഡ് 7.1.1 നോഗറ്റിലാണ് പ്രവർത്തനം .അഞ്ച് ഇഞ്ചിന്റെ HD ഡിസ്പ്ലേ കൂടാതെ 1 ജിബിയുടെ റാമും 8 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ഇതിനുണ്ട്.
 
4000mAh ന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .നോക്കിയ 3 നു 8 മെഗാപിക്സലിന്റെ ക്യാമറയായിരുന്നു . നോക്കിയ 2 വിനു 8 മെഗാപിക്സലിന്റെ ക്യാമറയാണ് പ്രതീക്ഷിക്കുന്നത്.

ഇതിനു മുന്നേ ഇറങ്ങിയ നോക്കിയ 3 യുടെ വില 9,499 രൂപയായിരുന്നു. 

 

Trending News