നോക്കിയ 8 നും നോക്കിയ 5 നും വന്‍ വിലക്കുറവുമായി കമ്പനി

നോക്കിയ 8 നും നോക്കിയ 5 നും വന്‍ വിലക്കുറവുമായി കമ്പനി. 

Updated: Feb 2, 2018, 05:12 PM IST
നോക്കിയ 8 നും നോക്കിയ 5 നും വന്‍ വിലക്കുറവുമായി കമ്പനി

നോക്കിയ 8 നും നോക്കിയ 5 നും വന്‍ വിലക്കുറവുമായി കമ്പനി. നോക്കിയ 5 ന്‍റെ 3 ജിബി റാം വാരിയന്റിന് 1000 രൂപ വില കുറഞ്ഞ് ഇപ്പോള്‍ 12,499 രൂപയ്ക്ക് ലഭ്യമാണ്. കഴിഞ്ഞ ഒക്ടോബറില്‍ 36,999 രൂപയ്ക്ക് ഇറങ്ങിയ നോക്കിയ 8 നാവട്ടെ 8000 രൂപ കുറഞ്ഞ് ഇപ്പോള്‍ 28,999 രൂപയ്ക്ക് ലഭ്യമാണ്. പുതുക്കിയ വിലകളില്‍ ഇവ വ്യാഴാഴ്ച മുതല്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. വരാന്‍ പോകുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയ ബ്രാന്‍ഡ് പുതിയ മൊബൈലുകള്‍ ഇറക്കുന്നതിന്‍റെ ഭാഗമായാണ് വിലക്കുറവ്. 

ആൻഡ്രോയ്ഡ് നോഗറ്റ് ഓഎസിൽ പ്രവർത്തിക്കുന്ന നോക്കിയ 8 ഹാൻഡ്സെറ്റിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇരട്ട ക്യാമറയാണ്. 

ഐഫോൺ 7 പ്ലസ്, സാംസങ് ഗ്യാലക്സി എസ്8 എന്നീ ഫോണുകളുമായി മല്‍സരിക്കാൻ ശേഷിയുള്ളതാണ് നോക്കിയ 8. ലണ്ടനിൽ നടന്ന ചടങ്ങിലാണ് നോക്കിയ 8 അവതരിപ്പിച്ചത്. കാള്‍ സീസ് ലെന്‍സോടെയുള്ള ഇരട്ടക്യാമറ നോക്കിയ 8നെ മികച്ചതാക്കുന്നു. കാള്‍ സീസുമായി ചേർന്ന് എച്ച്‌എംഡി ഗ്ലോബല്‍ പുറത്തിറക്കുന്ന ആദ്യ ഫോണാണ് നോക്കിയ 8.

13 മെഗാപിക്സലിന്‍റെ ഇരട്ട ക്യാമറകളാണ് പിന്നിൽ. മുന്നിലും 13 മെഗാപിക്സൽ സെൻസർ തന്നെയാണ്. നോക്കിയ 8 ൽ സ്നാപ്ഡ്രാഗണ്‍ 835 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഹാൻഡ്സെറ്റ് ആൻഡ്രോയ്ഡ് ഒയും സപ്പോർട്ട് ചെയ്യുമെന്നാണ് അറിയുന്നത്. 5.3 ഇഞ്ച് 2കെ എൽസിഡി ഡിസ്പ്ലെയുളള (ഗോറില്ല ഗ്ലാസ് 5 സുരക്ഷ) ഹാൻഡ്സെറ്റിന്‍റെ റാം 4 ജിബിയാണ്. ബാറ്ററി ലൈഫ് 3090 എംഎഎച്ച്.

മെറ്റല്‍ യുണിബോഡി ഡിസൈനാണ് നോക്കിയ 5ന്. 1280 x 720 പിക്‌സല്‍ റെസല്യൂഷന്റെ 5.2 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. കോണിങ് ഗറില്ല ഗ്ലാസിന്‍റെ സംരക്ഷണവുമുണ്ട്. 

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 16 ജിബി സ്റ്റോറേജും 128 ജിബി വഡരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ട്. 13 മെഗാപിക്സലിന്റേതാണ് റിയര്‍ ക്യാമറ. ഒപ്പം 8 മെഗാപിക്സലിന്‍റെ ഫ്രണ്ട് ക്യാമറയും. 3000 mAh ന്റേതാണ് ബാറ്ററി. 

ആമ്പിയന്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, ഇ കോംപസ്, ഗൈറോ സ്‌കോപ്പ്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, എന്നിവയും വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സൗകര്യവുമുണ്ട്. ആന്‍ഡ്രോയിഡ് നോഗറ്റ് 7.0 ഓഎസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close