വണ്‍ പ്ലസ് 5ടി ഇനി 'ലാവ റെഡ്' നിറത്തിലും

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ ഫോണായ വണ്‍ പ്ലസ് 5ടിയുടെ ലാവ റെഡ് കളര്‍ വാരിയന്റ് എത്തി. ഇതേവരെ മിഡ്നൈറ്റ് ബ്ലാക്ക് നിറത്തിലായിരുന്നു ഇത് ലഭ്യമായിക്കൊണ്ടിരുന്നത്. ആദ്യമായാണ്‌ ഇത്തരമൊരു നിറത്തില്‍ ലാവയുടെ ഫോണ്‍ എത്തുന്നത്. കമ്പനിയുടെ വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

Updated: Nov 29, 2017, 01:30 PM IST

കഴിഞ്ഞ നവംബർ 16 ന് ന്യൂയോര്‍ക്കിൽ നടന്ന ചടങ്ങിലാണ് വൺപ്ലസ് 5ടി അവതരിപ്പിച്ചത്. രാജ്യാന്തര റിലീസിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം, നവംബര്‍ 21 നാണ് വണ്‍ പ്ലസ് 5 ടി ഇന്ത്യയിലെത്തിയത്. 6.01 ഇഞ്ച്‌ വലിപ്പമുള്ള സ്ക്രീന്‍ ആണ് ഇതിനുള്ളത്. 2.5D കോണിംഗ് ഗോറില്ല ഗ്ലാസ് 5 സുരക്ഷയാണ് സ്ക്രീനിനുള്ളത്. 1080 x 2160 ആണ് സ്ക്രീന്‍ റെസല്യൂഷന്‍. സ്ക്രീന്‍ സാന്ദ്രത 401ppi ആണ്.

ആന്‍ഡ്രോയ്ഡ് 7.1.1 നോഗറ്റ് അടിസ്ഥാനമാക്കിയ ഓക്സിജന്‍ ഒഎസിലാണ് വണ്‍ പ്ലസ് 5 ടിയുടെ പ്രവര്‍ത്തനം. 3300 എംഎഎച്ച് ആണ് ബാറ്ററി.

മുന്‍പത്തെ ഫ്ലാഗ്ഷിപ്‌ ഹാന്‍ഡ്‌സെറ്റായ വണ്‍ പ്ലസ് 5 ലേത് പോലെ സ്നാപ്ഡ്രാഗണ്‍ 835 SoC പ്രോസസറാണ് ഫോണിന് കരുത്തു പകരുന്നത്. ബൊക്കെ എഫക്റ്റ് കാണിക്കുന്ന മികച്ച 16എംപി ഫ്രണ്ട് ക്യാമറയാണ് ഇതിനുള്ളത്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും. മികച്ച 4k വീഡിയോകളും എടുക്കാം. ഡ്യുവല്‍ എല്‍.ഇ.ഡി ഫ്ലാഷോട് കൂടിയ പിന്‍ ക്യാമറ 20 എംപിയാണ്.