മൊബൈല്‍ ബിറ്റ്കോയിന്‍ ഇടപാടുകള്‍ക്ക് പ്ലൂട്ടോ ആപ്പ്

ഇന്ത്യയിലെ ആദ്യത്തെ ബിറ്റ്കോയിന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തീരുമാനിച്ച് ദുബായ് ആസ്ഥാനമായ ക്രിപ്റ്റോകറന്‍സി ഡീലര്‍ പ്ലൂട്ടോ എക്സ്ചേഞ്ച് . 

Last Updated : Dec 30, 2017, 03:49 PM IST
മൊബൈല്‍ ബിറ്റ്കോയിന്‍ ഇടപാടുകള്‍ക്ക് പ്ലൂട്ടോ ആപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ബിറ്റ്കോയിന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തീരുമാനിച്ച് ദുബായ് ആസ്ഥാനമായ ക്രിപ്റ്റോകറന്‍സി ഡീലര്‍ പ്ലൂട്ടോ എക്സ്ചേഞ്ച് . മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്‌ ബിറ്റ്കോയിന്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന ആദ്യ വാലറ്റ് ആപ്പാണിത്.

ആന്‍ഡ്രോയ്ഡ്, iOS പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാക്കുന്ന പുതിയ ആപ്പ് ബാങ്കുകള്‍, ഫിനാന്‍ഷ്യല്‍ ഗേറ്റ്വേകള്‍, പണമിടപാട് പ്രോസ്സസ് എന്നിവരുടെ കൂട്ടായ്മയ്ക്ക് കാരണമാകും. പ്ലൂട്ടോ എക്സ്ചേഞ്ച് ഇടുപാടുകള്‍ക്ക് ഫോണ്‍ നമ്പറും പിന്‍ നമ്പറും ഉപയോഗിക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കാനാകും.

ഇടപാടുകള്‍, പണമടയ്ക്കല്‍, ബിസിനസ്സ് ടു ബിസിനസ്സ് വ്യാപാരം, സപ്ലൈ ചെയ്ന്‍ ഫിനാന്‍സ്, അസറ്റ് മാനേജ്മെന്റ്, വ്യാപാരം മുതലായ നിരവധി കാര്യങ്ങള്‍ ആപ്പില്‍ ചെയ്യാനാകും.

Trending News