Video: ഹൈസിസിന്‍റെ വിജയ കുതിപ്പ്!

അമേരിക്ക, സ്വിറ്റ്സര്‍ലാന്‍റ്, മലേഷ്യ, സ്പെയിന്‍ തുടങ്ങി എട്ടോളം രാജ്യങ്ങളുടെ ഉപഗ്രങ്ങളാണ് മറ്റുള്ളവ

Updated: Nov 29, 2018, 12:13 PM IST
 Video: ഹൈസിസിന്‍റെ വിജയ കുതിപ്പ്!

എസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അതിനൂതന ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു. 

ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് രാവിലെ 9.57നാണ് വിക്ഷേപണം നടത്തിയത്. 5.57നാണ് കൗണ്ടൗണ്‍ ആരംഭിച്ചത്.

ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഹൈസിസിനൊപ്പം 30 വിദേശ ഉപഗ്രഹങ്ങളുമുണ്ട്.

അമേരിക്ക, സ്വിറ്റ്സര്‍ലാന്‍റ്, മലേഷ്യ, സ്പെയിന്‍ തുടങ്ങി എട്ടോളം രാജ്യങ്ങളുടെ ഉപഗ്രങ്ങളാണ് മറ്റുള്ളവ. ഭൂമിയുടെ ഉപരിതലത്തിലുള്ള ചിത്രങ്ങള്‍ വളരെ അടുത്ത് നിന്ന് ഒപ്പിയെടുക്കാന്‍ സാധിക്കുമെന്നതാണ് ഉപഗ്രഹത്തിന്‍റെ പ്രത്യേകത. 

കൃഷി, വനം, തീരദേശമേഖലയുടെ നിര്‍ണയം, ഉള്‍നാടന്‍ ജലസംവിധാനം, തുടങ്ങിയവയ്ക്കും സൈനികാവശ്യങ്ങള്‍ക്കുമായിരിക്കും ഇതില്‍ നിന്നുള്ള വിവരങ്ങള്‍ പ്രയോജനപ്പെടുത്തുക.

636 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തിലേക്ക് വിക്ഷേപിച്ചിരിക്കുന്ന ഉപഗ്രഹത്തിന് അഞ്ച് വര്‍ഷമാണ് കാലാവവധി. 

പിഎസ്എല്‍വി ശ്രേണിയിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ വാഹനമാണ് പിഎസ്എല്‍വി സി-43. 380 കിലോഗ്രാമാണ് ഇതിന്‍റെ ഭാരം. 112 മിനിറ്റാണ് ദൗത്യത്തിന്‍റെ ദൈര്‍ഘ്യം. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close