പിഎസ്എല്‍വി കുതിച്ചു, ഒപ്പം ബ്രിട്ടന്‍ ഉപഗ്രഹങ്ങളും

ശ്രീഹരി കോട്ടയില്‍ ഇന്നലെ രാത്രി  10.08ന് നടന്ന വിക്ഷേപണം ഐഎസ്ആര്‍ഒയ്ക്ക് 200 കോടി രൂപയാണ് നേടികൊടുക്കുക.  

Last Updated : Sep 17, 2018, 11:14 AM IST
പിഎസ്എല്‍വി കുതിച്ചു, ഒപ്പം ബ്രിട്ടന്‍ ഉപഗ്രഹങ്ങളും

ശ്രീഹരിക്കോട്ട: ബ്രിട്ടന്‍റെ രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-42 ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. ശ്രീഹരി കോട്ടയില്‍ ഇന്നലെ രാത്രി  10.08ന് നടന്ന വിക്ഷേപണം ഐഎസ്ആര്‍ഒയ്ക്ക് 200 കോടി രൂപയാണ് നേടികൊടുക്കുക. 

സറേ ടെക്‌നോളജി ലിമിറ്റഡ് നിര്‍മ്മിച്ച ഈ ഉപഗ്രഹങ്ങള്‍  ഭൗമനിരീക്ഷണത്തിനുള്ളവയാണ്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. 889 കിലോഗ്രാം ഭാരമുള്ളതാണ് നോവ എസ്എആര്‍, എസ് 1-4 എന്നീ ഉപഗ്രഹങ്ങള്‍.

വനവ്യാപ്തി അറിയുക, കപ്പല്‍ മാപ്പിങ്, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് രാത്രി, പകല്‍ വ്യത്യാസമില്ലാതെ ഈ ഉപഗ്രഹങ്ങള്‍ സഹായിക്കും.ഐഎസ്ആര്‍ഒയുടെ വാണിജ്യ ശാഖയായ ആന്‍ററിക്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി വഴി നടത്തിയ കരാറിലൂടെയായിരുന്നു വിക്ഷേപണം.

പൂര്‍ണമായും വാണിജ്യാടിസ്ഥാനത്തിലുള്ള പിഎസ്എല്‍വി റോക്കറ്റിന്‍റെ ആറാമത്തെ വിക്ഷേപണമാണിതെന്ന് തിരുവനന്തപരും വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. സോംനാഥ് പറഞ്ഞു.

Trending News