റെഡ്മി 5 സ്മാര്‍ട്ട് ഫോണ്‍ നാളെ ഇന്ത്യയില്‍

  

Updated: Mar 13, 2018, 04:57 PM IST
റെഡ്മി 5 സ്മാര്‍ട്ട് ഫോണ്‍ നാളെ ഇന്ത്യയില്‍

ന്യൂഡല്‍ഹി: റെഡ്മി 5 സ്മാര്‍ട്ട് ഫോണ്‍ മാര്‍ച്ച് 14 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ആമസോണ്‍ ഇന്ത്യയുടെ എക്സ്‌ക്ലൂസീവ് ഉല്‍പ്പന്നമായിരിക്കും റെഡ്മി 5. ഫോണിന് വേണ്ടി പ്രത്യേകം പേജ് തന്നെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ആമസോണ്‍. എങ്കിലും ഫോണിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഷവോമി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

സ്മാര്‍ട്ട് ഫോണിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ളവര്‍ ആമസോണ്‍ വെബ്സൈറ്റിലെ പ്രത്യേക പേജ് സന്ദര്‍ശിച്ചാല്‍ മതി. ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫോണ്‍ വില്‍പനയ്ക്കെത്തുമ്പോള്‍ അറിയിപ്പ് ലഭിക്കുന്നതിനായി നോട്ടിഫൈ മീ ബട്ടണ്‍ ക്ലിക്ക് ചെയ്യാം. 

ഇന്ത്യയില്‍ ഏറെ സ്വീകാര്യത നേടിയ റെഡ്മി 4 സ്മാര്‍ട്ട് ഫോണിന്‍റെ തുടര്‍ച്ചക്കാരനാണ് റെഡ്മി 5. കഴിഞ്ഞ ഒരാഴ്ചയായി റെഡ്മി 5 ന്‍റെ ടീസറുകള്‍ കമ്പനി സോഷ്യല്‍ മീഡിയവഴി പുറത്തുവിട്ടിരുന്നു.

വലിയ ബാറ്ററി ദൈര്‍ഘ്യം ലഭിക്കുന്ന ഫോണിനെ ‘ കോംപാക്റ്റ് പവര്‍ഹൗസ്’ എന്നാണ് ഷവോമി വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഷവോമി റെഡ്മി 5 ചൈനയില്‍ പുറത്തിറക്കിയത്. 

5.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് റെഡ്മി 5 നുള്ളത്. സ്നാപ് ഡ്രാഗണ്‍ 450 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്‍റെ 2 ജിബി റാം 16 ജിബി സ്റ്റോറേജ്, 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 32 ജിബി എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് പുറത്തിറക്കിയത്. 

ആന്‍ഡ്രോയിഡ് ന്യൂഗട്ട് 7.1 ല്‍ അധിഷ്ഠിതമായ എംഐയുഐ 9 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 12 മെഗാപിക്സല്‍ റിയര്‍ ക്യാമറ,5 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്. ഫോണില്‍ ഫിംഗര്‍ പ്രിന്‍റ് സെന്‍സറിംഗ് കൂടാതെ 3,300 mAh ന്‍റെ ബാറ്ററിയുമുണ്ട്.

സ്റ്റോറേജ്, റാം സൗകര്യം എന്നിവയനുസരിച്ച് ഏകദേശം 8000 രൂപയായിരിക്കും ഇന്ത്യയില്‍ ഫോണിന്‍റെ വില.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close