Video: സാംസങ് ഗാലക്സി നോട്ട് 9 ന്‍റെ ആദ്യ ടീസർ

സാംസങ് പുതിയ ഗാലക്സി നോട്ട് 9 ന്‍റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. 

Last Updated : Jul 28, 2018, 05:01 PM IST
Video: സാംസങ് ഗാലക്സി നോട്ട് 9 ന്‍റെ ആദ്യ ടീസർ

സാംസങ് പുതിയ ഗാലക്സി നോട്ട് 9 ന്‍റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. 30 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാലക്സി നോട്ട് 9 ന്‍റെ ബാറ്ററിയെ ഹൈലേറ്റ് ചെയ്യുന്നതാണ് ഈ വീഡിയോ. 

3500/ 4000 എംഎഎച്ച് ബാറ്ററിയോ അതില്‍ കൂടുതല്‍ ബാറ്ററി പവറോ ഗ്യാലക്‌സി നോട്ട് 9ല്‍ പ്രതീക്ഷിക്കാം. വിവോ നെക്‌സ് ആണ് 4,000 എംഎഎച്ച് ബാറ്ററിയോടു കൂടി പുറത്തിറക്കിയ ആദ്യ ഫോണ്‍. 

ഫിംഗര്‍പ്രിന്‍റ് സെന്‍സറോടു കൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഗാലക്സി നോട്ട് 9 ന്‍റെ ശ്രദ്ധേയമായ സവിശേഷത. എസ് പെന്‍ ആണ് ഫോണിന്‍റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത.

6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലെ, 845 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 6ജിബി/ 8 ജിബി റാം, 4,000 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

Trending News