എഞ്ചിനീയറിംഗ് ബിരുദക്കാര്‍ക്ക് 1000 തൊഴിലവസരങ്ങള്‍ ഒരുക്കി സാംസംഗ് ഇന്ത്യ

രാജ്യത്താകമാനമുള്ള മികച്ച കോളേജുകളില്‍ നിന്നായി ആയിരം ബിരുദധാരികള്‍ക്ക് അടുത്ത വര്‍ഷം സാംസംഗ് ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ ലഭിക്കും. ഇതില്‍ മുന്നൂറു പേരെ ഐഐടികളില്‍ നിന്ന് തെരഞ്ഞെടുക്കുമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.

Last Updated : Dec 7, 2017, 07:14 PM IST
എഞ്ചിനീയറിംഗ് ബിരുദക്കാര്‍ക്ക് 1000 തൊഴിലവസരങ്ങള്‍ ഒരുക്കി സാംസംഗ് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്താകമാനമുള്ള മികച്ച കോളേജുകളില്‍ നിന്നായി ആയിരം ബിരുദധാരികള്‍ക്ക് അടുത്ത വര്‍ഷം സാംസംഗ് ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ ലഭിക്കും. ഇതില്‍ മുന്നൂറു പേരെ ഐഐടികളില്‍ നിന്ന് തെരഞ്ഞെടുക്കുമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് , മെഷീന്‍ ലേണിംഗ് , ബയോമെട്രിക്സ് , നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗ് , ഓഗ്മെന്‍റഡ് റിയാലിറ്റി  തുടങ്ങിയവയിലാണ് പുതിയ ആളുകളെ എടുക്കുക.

ഐഐടി കൂടാതെ ഡല്‍ഹി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ബിറ്റ്സ് പിലാനി, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഐഐഐടി മുതലായവയില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കും അവസരമുണ്ടാവും

 

Trending News