സോണിയുടെ എക്‌സ്പീരിയ XZ2 പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയില്‍

സോണിയുടെ എക്‌സ്പീരിയ XZ2 സ്മാർട്ട് ഫോണിന്‍റെ പരിഷ്കരിച്ച പതിപ്പായ എക്‌സ്പീരിയ XZ2 പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സോണിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആദ്യമായി അവതരിപ്പിച്ചത്. 

Updated: Apr 17, 2018, 03:12 PM IST
സോണിയുടെ എക്‌സ്പീരിയ XZ2 പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയില്‍

സോണിയുടെ എക്‌സ്പീരിയ XZ2 സ്മാർട്ട് ഫോണിന്‍റെ പരിഷ്കരിച്ച പതിപ്പായ എക്‌സ്പീരിയ XZ2 പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സോണിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആദ്യമായി അവതരിപ്പിച്ചത്. 

4K എച്ച്ഡിആര്‍ സ്‌ക്രീന്‍, സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ എന്നിവയാണ് ഈ ഫോണിന്‍റെ പ്രധാന സവിശേഷതകള്‍. കൂടാതെ, സോണി ആദ്യമായി ഡ്യുവല്‍ ക്യാമറ സൗകര്യം ലഭ്യമാക്കുവെന്ന പ്രത്യേകതയും ഈ സ്മാര്‍ട്ട്ഫോണിനുണ്ട്. 19 + 12 മെഗാപിക്‌സലിന്‍റെ ഡ്യുവല്‍ ക്യാമറയും 13 മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാമറയുമാണ്‌ ഇതിനുള്ളത്. പുതുമയുള്ള ക്യാമറ സെന്‍സറും കൂടുതല്‍ മികച്ച ഇമേജ് സിഗ്നല്‍ പ്രൊസസറുമാണ് എക്‌സ്പീരിയ XZ2 പ്രീമിയം സ്മാർട്ട്ഫോണിനുള്ളത്. 

വീഡിയോയ്ക്ക് വേണ്ടി ഐഎസ്ഓ സെന്‍സിറ്റിവിറ്റി 128000 ആണ്. ചിത്രങ്ങള്‍ക്കായി 51200 ഐഎസ്ഓ സെന്‍സിറ്റിവിറ്റിയുമാണുള്ളത്. 

സാംസങ് ഗാലക്‌സി എസ് 9, വിവോ പി 20 പ്രോ എന്നിവയ്ക്ക് സമാനമായി സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ മോഡ് ഫോണില്‍ ലഭ്യമാണ്. സെക്കന്റില്‍ 960 ഫ്രെയിംസ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എക്‌സ്പീരിയ XZ2 പ്രീമിയം ഫോണിന്‍റെ ക്യാമറയ്ക്ക് സാധിക്കും.

2160 x 3840 പിക്‌സലിന്‍റെ 5.8 ഇഞ്ച് 4കെ എച്ച്ഡിആര്‍ ഡിസ്‌പ്ലേ, മുന്‍ഭാഗത്തായി സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയും ഈ ഫോണിന്‍റെ പ്രത്യേകതയാണ്. സ്‌നാപ് ഡ്രാഗണ്‍ 845 പ്രൊസസറില്‍ 6 ജിബി റാമും, 64 ജിബി ശേഖരണ ശേഷിയും ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3540 mAh ബാറ്ററിയുണ്ടാവും. എക്‌സ്പീരിയ XZ2 പ്രീമിയം ഫോണിന്‍റെ വില സോണി പുറത്തുവിട്ടിട്ടില്ല. ഏകദേശം 65000 രൂപയോളം വിലയുണ്ടാവും ഫോണിന്. അധികം വൈകാതെ ഫോണ്‍ വിപണിയിലെത്തുമെന്നാണ് വിവരം.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close