നെറ്റ് ന്യൂട്രാലിറ്റി: പുതിയ നിര്‍ദ്ദേശങ്ങളുമായി ട്രായ്

നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ ട്രായ് ഇന്ന് മുന്നോട്ടുവച്ചു. ദീര്‍ഘകാലത്തെ പഠനങ്ങള്‍ക്ക് ശേഷമാണ് ഇത് തയ്യാറാക്കിയതെന്ന് ട്രായ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

Updated: Nov 28, 2017, 03:10 PM IST
നെറ്റ് ന്യൂട്രാലിറ്റി: പുതിയ നിര്‍ദ്ദേശങ്ങളുമായി ട്രായ്

ന്യൂഡല്‍ഹി: നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ ട്രായ് ഇന്ന് മുന്നോട്ടുവച്ചു. ദീര്‍ഘകാലത്തെ പഠനങ്ങള്‍ക്ക് ശേഷമാണ് ഇത് തയ്യാറാക്കിയതെന്ന് ട്രായ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

2015 മാര്‍ച്ചില്‍ ''ഓവര്‍ ദി ടോപ്‌' സര്‍വീസുകള്‍ക്കായുള്ള നിയന്ത്രണ ചട്ടക്കൂട്' എന്ന വിഷയത്തില്‍ ട്രായ് പരിശോധനാഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അപ്പോഴാണ്‌ 'നെറ്റ് ന്യൂട്രാലിറ്റി'യെക്കുറിച്ചുള്ള ചര്‍ച്ചകളും ചൂടു പിടിക്കാന്‍ തുടങ്ങിയത്.

ഓരോ തരത്തിലുള്ള ഡാറ്റ സര്‍വീസുകള്‍ക്കും ഓരോ രീതിയില്‍ വില ഈടാക്കുക എന്നതായിരുന്നു ട്രായ് ആദ്യം നിര്‍ദേശം വച്ചത്. ഇതേത്തുടര്‍ന്ന് പിന്നീട് നടത്തിയ ജനഹിത പരിശോധനയില്‍ ഇങ്ങനെ വെവ്വേറെ താരിഫുകള്‍ കണക്കാക്കേണ്ടതില്ല എന്ന നിര്‍ദേശം 2016 ല്‍ മുന്നോട്ടു വച്ചു. 

യു.എസില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ ഒന്നും തന്നെ ഇന്ത്യയിലെ നിര്‍ദേശങ്ങളെ യാതൊരു തരത്തിലും സ്വധീനിച്ചിട്ടില്ലെന്നു ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ പറഞ്ഞു.

ഇന്‍റര്‍നെറ്റ് ഒരു തുറന്ന പ്ലാറ്റ്ഫോമാണ് എന്ന് ട്രായ് പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നു. അതിന്‍റെ സേവനങ്ങളില്‍ വിവേചനം പാടില്ല. ഏജന്‍സികളുമായി ഇക്കാര്യത്തില്‍ എന്തെങ്കിലും കരാറുകള്‍ വയ്ക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ട്രാഫിക് സംവിധാനങ്ങള്‍ എങ്ങനെയൊക്കെ നിയന്ത്രിക്കണം എന്നുള്ള കാര്യത്തില്‍ ടെലികോം കമ്പനികള്‍ തീരുമാനമെടുക്കണം.

ട്രായ് പുറത്തിറക്കിയ പത്രക്കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം: 

http://trai.gov.in/notifications/press-release/trai-releases-recommendat...

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close