ഇംഗ്ലീഷുകാരെ പേര് പറഞ്ഞ് പഠിപ്പിക്കേണ്ട ഗതികേടില്‍ ഒരു കമ്പനി!

ഷാവോമി യുകെ എന്ന പേരിലുള്ള ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.  

Last Updated : Nov 13, 2018, 05:35 PM IST
ഇംഗ്ലീഷുകാരെ പേര് പറഞ്ഞ് പഠിപ്പിക്കേണ്ട ഗതികേടില്‍ ഒരു കമ്പനി!

ഇംഗ്ലീഷുകാരെ പേര് പറഞ്ഞ പഠിപ്പിക്കേണ്ട ഗതികേടിലാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാൻഡായ ഷാവോമി.

ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാൻഡായ ഷാവോമി തങ്ങളുടെ സാമ്രാജ്യം ബ്രിട്ടനിലേക്ക് കൂടി വ്യാപിപ്പിച്ചത്. 

എന്നാല്‍, ബ്രിട്ടനില്‍ ഇവര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് കമ്പനിയുടെ പേരിന്‍റെ കൃത്യമായ ഉച്ചാരണമായിരുന്നു. 

ഉല്‍പന്നങ്ങളുമായി വിപണിയെ അഭിമുഖീകരിക്കുന്നതിന് മുമ്പ് Xiaomi  എന്ന വാക്ക് കൃത്യമായി ഉച്ചരിക്കാന്‍ ബ്രിട്ടീഷുകാരെ പഠിപ്പിക്കണമെന്ന് ഷാവോമി തീരുമാനിക്കുകയായിരുന്നു. 

ഇതിന് വേണ്ടി ഷവോമി എന്ന് ഉച്ചരിക്കാന്‍ പഠിപ്പിക്കുന്നൊരു വീഡിയോയാണ്  ഇവര്‍ പുറത്തുവിട്ടത്.

വീഡിയോയില്‍ രസകരമായ പല ഉച്ചാരണങ്ങളും ഷവോമിയ്ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഒടുവില്‍ ഷാവോമി തന്നെ പറഞ്ഞു തരികയാണ് എങ്ങനെ Xiaomi ഉച്ചരിക്കണമെന്ന്.

ഷാവോമി യുകെ എന്ന പേരിലുള്ള ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.  

കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകള്‍ ലഭിക്കുന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളുമായെത്തിയാണ് ഷാവോമി ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ വിപണി പിടിച്ചടക്കിയത്.

എംഐ 8 പ്രോ, എംഐ ബാന്റ് 3, റെഡ്മി 6എ എംഐ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവ അവതരിപ്പിച്ചുകൊണ്ടാണ് ഷാവോമി ബ്രിട്ടിഷ് വിപണിയിലേക്കെത്തിയിരിക്കുന്നത്. 
 

Trending News