പ്രതിദിനം 180 രൂപ നിരക്കില്‍ യുകെയിലും യൂറോപ്പിലും അണ്‍ലിമിറ്റഡ് ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുമായി വോഡഫോണ്‍

Updated: Sep 13, 2017, 06:13 PM IST
പ്രതിദിനം 180 രൂപ നിരക്കില്‍ യുകെയിലും യൂറോപ്പിലും അണ്‍ലിമിറ്റഡ് ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുമായി വോഡഫോണ്‍
Courtesy: vodafone.in

പ്രതിദിനം 180 രൂപ നിരക്കില്‍ യുകെയിലും യൂറോപ്പിലും അണ്‍ലിമിറ്റഡ് ആയി ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കി വോഡഫോണ്‍ ഇന്ത്യ. അന്താരാഷ്‌ട്ര യാത്രക്കാര്‍ക്ക് യാത്രക്കിടയില്‍ ഈ പ്ലാന്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കും. കൂടാതെ ജര്‍മനി, സ്പെയിന്‍, ടര്‍ക്കി, ഗ്രീസ്, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്, റൊമേനിയ, ഹംഗറി തുടങ്ങിയ ഇടങ്ങളിലും ഇത് ഉപയോഗിക്കാം. യു എ ഇ, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി പതിനെട്ടു രാജ്യങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്. 

28 ദിവസത്തേയ്ക്ക് 5,000 രൂപ, 24 മണിക്കൂര്‍ സമയത്തേയ്ക്ക് 500 രൂപ എന്നിങ്ങനെ പ്ലാനുകള്‍ ലഭ്യമാണ്. 18 രാജ്യങ്ങളില്‍ അണ്‍ലിമിറ്റഡ് ഉപയോഗത്തിന് പുറമേ മറ്റു 42 രാജ്യങ്ങളില്‍ സൗജന്യമായി ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഈ പ്ലാനില്‍ ലഭ്യമാണ്. റോമിംഗ് മാത്രമല്ല, സൗജന്യ ഡാറ്റ ഉപയോഗവും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. 

ഓരോ രാജ്യം സന്ദര്‍ശിക്കുമ്പോഴും അതാതിടത്തെ സിമ്മുകള്‍ ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഇതോടെ തീരുമെന്ന് വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് അസോസിയേറ്റ് ഡയറക്ടര്‍ അവനീഷ് ഖോസ്ല പറഞ്ഞു