പേറ്റിഎമ്മില്‍ പങ്കാളിയാകാന്‍ വാറന്‍ ബഫറ്റ്

ഇന്ത്യയില്‍ ആദ്യമായി നിക്ഷേപം നടത്താനൊരുങ്ങി വാറന്‍ ബഫറ്റ്

Last Updated : Aug 27, 2018, 12:40 PM IST
പേറ്റിഎമ്മില്‍ പങ്കാളിയാകാന്‍ വാറന്‍ ബഫറ്റ്

ബെംഗളുരു: ഇന്ത്യയില്‍ ആദ്യമായി നിക്ഷേപം നടത്താനൊരുങ്ങി വാറന്‍ ബഫറ്റ്. പേറ്റിഎമ്മിന്‍റെ മാതൃ സ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സിലാണ് വാറന്‍ നിക്ഷേപം നടത്തുക. 

2000-2500 കോടി രൂപയാണ് ലോക പ്രശസ്ത നിക്ഷേപകനും ബെര്‍ക്ക്‌ഷെയര്‍ ഹാത് വെയുടെ ഉടമയുമായ വാറന്‍ ബഫറ്റ് നിക്ഷേപിക്കുന്നത്. ചൈനയിലെ ഓണ്‍ലൈന്‍ ഭീമനായ ആലിബാബ 42 ശതമാനവും ജപ്പാനിലെ സോഫ്റ്റ് ബാങ്ക് 20 ശതമാനവും ഇതിനോടകം പേറ്റിഎമ്മില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 

കൂടാതെ, പേറ്റിഎമ്മിന്‍റെ സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മയ്ക്ക് 16 ശതമാനവും സെയ്ഫ് പാര്‍ട്ടണേഴ്‌സിന് 22 ശതമാനവും ഓഹരി പങ്കാളിത്തമാണ് നിലവിലുള്ളത്. തുടക്കത്തില്‍ മുന്ന് മുതല്‍ നാല് ശതമാനം വരെ ഓഹരി സ്വന്തമാക്കാനാണ് വാറന്‍ ബഫറ്റിന്‍റെ ശ്രമം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും പേടിഎമ്മുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

2018ല്‍ ബഫറ്റിന്‍റെ സ്ഥാപനമായ ബെര്‍ക് ഷെയര്‍ ഹാത്എവേ ആപ്പിളിന്‍റെ 750 ലക്ഷം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ ആപ്പിളിന്‍റെ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരി ഉടമയായി ബഫറ്റ് മാറുകായും ചെയ്തു.

 

 

Trending News