വയര്‍ലെസ് ചാര്‍ജിംഗുമായി ഷവോമിയുടെ സ്റ്റൈലിഷ് എംഐ 7!

ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ വിപണി കീഴടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ വര്‍ഷം നാം കണ്ടത്. കുറഞ്ഞ ബഡ്ജറ്റില്‍ കിടിലന്‍ സവിശേഷതകളാണ് ഷവോമി ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ഈ വര്‍ഷം അല്‍പ്പം വില കൂടിയ മോഡലുകളുമായി എത്തുകയാണ് ഷവോമി.

Updated: Jan 5, 2018, 05:10 PM IST
വയര്‍ലെസ് ചാര്‍ജിംഗുമായി ഷവോമിയുടെ സ്റ്റൈലിഷ് എംഐ 7!
Courtesy: Youtube

ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ വിപണി കീഴടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ വര്‍ഷം നാം കണ്ടത്. കുറഞ്ഞ ബഡ്ജറ്റില്‍ കിടിലന്‍ സവിശേഷതകളാണ് ഷവോമി ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ഈ വര്‍ഷം അല്‍പ്പം വില കൂടിയ മോഡലുകളുമായി എത്തുകയാണ് ഷവോമി.

പുതുതായി എത്തുന്ന Mi 7 സ്റ്റൈലിഷ് മോഡല്‍ ആണ് .5.7 ഇഞ്ചിന്‍റെ QHD ഡിസ്പ്ലേയാണ് ഇതിനുനല്‍കിയിരിക്കുന്നത് .അതുകൂടാതെ 3ഡി ടച്ച്‌ ഹോം ബട്ടണ്‍, സ്നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍ തുടങ്ങിയവയും ഇതിനു കരുത്തേകുന്നു. വയര്‍ലെസ് ചാര്‍ജിംഗ് ആയിരിക്കും ഇതിന്‍റെ മറ്റൊരു പ്രധാന സവിശേഷത.

രണ്ടു തരത്തിലുള്ള മോഡലുകള്‍ പുറത്തിറക്കുന്നുണ്ട്. 6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം . 64 ജിബിയുടെ ഇന്റേണല്‍ സ്റ്റോറേജ് കൂടാതെ 128 ജിബിയുടെ സ്റ്റോറേജുള്ള വേര്‍ഷനും ഇറങ്ങുന്നുണ്ട് . 16 മെഗാപിക്സലിന്‍റെ രണ്ടു പിന്‍ ക്യാമറകളാണിതിനുള്ളത് .

4കെ വീഡിയോ റെക്കോഡിങ് സഹിതം ആണ് ഇത് പുറത്തിറങ്ങുന്നത് . ആരംഭവില ഏകദേശം 30000 രൂപ മുതലാണ്

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close