ഫ്ലാഷ് സെയില്‍: ഷവോമി സ്മാര്‍ട്ട്‌ ടിവി വിറ്റ് തീര്‍ന്നത് വെറും 120 സെക്കന്‍റില്‍

അടുത്ത ഫ്ലാഷ് സെയില്‍ മാര്‍ച്ച് 16ന് നടക്കും. 

Updated: Mar 13, 2018, 05:26 PM IST
ഫ്ലാഷ് സെയില്‍: ഷവോമി സ്മാര്‍ട്ട്‌ ടിവി വിറ്റ് തീര്‍ന്നത് വെറും 120 സെക്കന്‍റില്‍

രാജ്യത്തെ മുന്‍ നിര മൊബൈല്‍ വിതരണ കമ്പനിയായ ഷവോമിയുടെ എംഐ ടിവി 4എ വിറ്റ് തീര്‍ന്നത് വെറും 120 സെക്കന്‍റില്‍. ഫ്ലിപ്കാർട്ട്, എംഐ ഡോട് കോം എന്നീ വെബ്‌ സൈറ്റുകള്‍ വഴി നടന്ന ആദ്യ ഫ്ലാഷ് സെയിലിലാണ് എംഐ ടിവി 4എയുടെ 43, 32 ഇഞ്ച് വേരിയന്‍റുകൾ 120 സെക്കന്‍റിലും 55 ഇഞ്ച് മോഡൽ ആദ്യ അഞ്ച് മിനിറ്റിലും വിറ്റ് തീര്‍ന്നത്.

എംഐ ടിവി 4എയുടെ 32 ഇഞ്ച് വേരിയന്‍റിന്‍റെ വില 13,999 രൂപയും എംഐ ടിവി 4എയുടെ 43 ഇഞ്ച് വേരിയന്‍റിന്‍റെ വില 22,999 രൂപയുമാണ്. ഇതോടൊപ്പം ജിയോയുടെ ജിയോഫൈ കണക്‌ഷനും 2,200 രൂപ ക്യാഷ് ബാക്ക് ഓഫറും നൽകുന്നുണ്ട്. 

ഒരു മാസം മുൻപ് ഇന്ത്യയിൽ തുടങ്ങിയ സ്മാർട്ട് ടിവി വിൽപ്പനയിൽ ഷവോമി ബഹുദൂരം മുന്നേറിയിട്ടുണ്ട്. 55 ഇഞ്ച് മോഡൽ ടിവിയുടെ ഫ്ലാഷ് സെയിലുകൾ വിജയമായതിനെ തുടര്‍ന്നാണ്‌ വിലകുറഞ്ഞ സ്മാർട്ട് ടിവികളും ഷവോമി അവതരിപ്പിച്ചത്. അടുത്ത ഫ്ലാഷ് സെയില്‍ മാര്‍ച്ച് 16ന് നടക്കും. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close