കെഎസ്ആര്‍ടിസിയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കത്തിനശിച്ചത്. ബസിന് കാലപ്പഴക്കമുണ്ടെന്ന് സംശയമുണ്ടെന്നും കെഎസ്ആര്‍ടിസിയിലെ പഴയ മുഴുവൻ ബസുകളും മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി
കായംകുളം എരുവയിൽ വീടിന് നേരെ ആക്രമണം. എരുവ കൊച്ചയ്യത്ത് ശിവകുമാറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് എട്ടോളം വരുന്ന സംഘം ആക്രമണം നടത്തിയത്. ശിവകുമാറിന്റെ വീടിന്റെ ജനാലകളും പോർച്ചിൽ കിടന്ന രണ്ട് കാറുകളും ബൈക്കുകളും അക്രമി സംഘം തകർത്തു. കൊട്ടേഷൻ സംഘങ്ങളാണ് തന്റെ വീട് ആക്രമിച്ചത് എന്ന് ശിവകുമാർ പറയുന്നു. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കരിയിലക്കുളങ്ങര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. എസ്.എൻ.ഡി.പി. എരുവ പടിഞ്ഞാറ് ശാഖ സെക്രട്ടറി കൂടിയാണ് ശിവകുമാർ.
കരച്ചിൽ കേട്ടുവന്ന നാട്ടുകാരാണ് യുവാവിനെ പിടികൂടി വള്ളികുന്നം പോലീസിനെ ഏൽപ്പിച്ചത്. വള്ളികുന്നം പോലീസ് സർക്കിൾ ഇൻസ്പക്ടർ എം എം ഇഗ്ന്യേഷ്യസിൻറെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Drown Death Alappuzha: ആറാട്ടുപുഴ കള്ളിക്കാട് ഷിജുഭവനത്തിൽ ഷിബുവിന്റെ മകൻ ഷിബിൻ (അപ്പൂസ് - 21) ആണ് മരിച്ചത്. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് 6.30 ഓടെ പുതുപ്പള്ളി സ്വദേശികളായ യുവാക്കളുടെ ബൈക്ക് പ്രതികളുടെ ബൈക്കിൽ തട്ടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.