ആഗോള സംഗീത യാത്രയുടെ ഭാഗമായി പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍; വന്‍ വരവേല്‍പ്പ് നല്‍കി ആരാധകര്‍

 കാത്തിരിപ്പുകള്‍ക്കൊടുവില്‍ പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തി. ആഗോള സംഗീത യാത്രയുടെ ഭാഗമായി മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ പുലര്‍ച്ചെ രണ്ടിനാണ് താരം പറന്നിറങ്ങിയത്. ആയിരക്കണക്കിന് ആരാധകരാണ് ബീബറെ കാണാന്‍ വിമാനത്താവളത്തിലുണ്ടായിരുന്നത്. പോപ്പ് താരത്തിന്‍റെ സംരക്ഷണയ്ക്കായി എത്തിയത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ ബോഡിഗാര്‍ഡായ ഷേര.

Updated: Aug 16, 2017, 03:25 PM IST
ആഗോള സംഗീത യാത്രയുടെ ഭാഗമായി പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍; വന്‍ വരവേല്‍പ്പ് നല്‍കി ആരാധകര്‍

ന്യൂഡല്‍ഹി:  കാത്തിരിപ്പുകള്‍ക്കൊടുവില്‍ പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തി. ആഗോള സംഗീത യാത്രയുടെ ഭാഗമായി മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ പുലര്‍ച്ചെ രണ്ടിനാണ് താരം പറന്നിറങ്ങിയത്. ആയിരക്കണക്കിന് ആരാധകരാണ് ബീബറെ കാണാന്‍ വിമാനത്താവളത്തിലുണ്ടായിരുന്നത്. പോപ്പ് താരത്തിന്‍റെ സംരക്ഷണയ്ക്കായി എത്തിയത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ ബോഡിഗാര്‍ഡായ ഷേര.

വിമാനത്താവളത്തില്‍ നിന്നും പുറത്തെ റോള്‍സ്‌റോയ്‌സ് കാറിലേക്കും അവിടെ നിന്നും ലോവര്‍ പാരലിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കും സല്‍മാന്‍റെ ബോഡി ഗാര്‍ഡുകള്‍ അനുഗമിച്ചു. ഇന്ന് രാത്രിയിലാണ് തന്‍റെ പുതിയ ആല്‍ബമായ പര്‍പ്പസിന്‍റെ പ്രചരണാര്‍ത്ഥം നടത്തിയ ടൂറിന്‍റെ ഭാഗമായി ഇവിടെയെത്തിയത്. മുംബൈയില്‍ ഇന്ന് രാത്രി താരം പരിപാടി അവതരിപ്പിക്കും. ഹാരി പോട്ടര്‍ നടി എളിക്കേ ജോണ്‍സണും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

 

 

ഇന്ന് വൈകുന്നേരം 4.30ന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ ക്രിക്കറ്റ് മൈതാനത്താണു പരിപാടി. ലോക പ്രസിദ്ധിയാര്‍ജിച്ച 23 കാരന്‍ ആദ്യമായാണ് ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നത്.