മലനിരകള്‍ക്കിടയില്‍ മനോഹരിയായി സിംലയുടെ പഴത്തോട്ടം; മഷോബ്ര വിളിക്കുന്നു

എല്ലാ സീസണിലും ഒരേപോലെ മനോഹരിയാണ് സിംലയിലെ മഷോബ്ര. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് ഇവിടം. സമാധാനപ്രിയര്‍ക്കും സാഹസികര്‍ക്കും ഒരേപോലെ സഞ്ചരിക്കാവുന്ന ഇടം.

Updated: Dec 7, 2017, 04:52 PM IST
മലനിരകള്‍ക്കിടയില്‍ മനോഹരിയായി സിംലയുടെ  പഴത്തോട്ടം; മഷോബ്ര വിളിക്കുന്നു

എല്ലാ സീസണിലും ഒരേപോലെ മനോഹരിയാണ് സിംലയിലെ മഷോബ്ര. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് ഇവിടം. സമാധാനപ്രിയര്‍ക്കും സാഹസികര്‍ക്കും ഒരേപോലെ സഞ്ചരിക്കാവുന്ന ഇടം.

'കുന്നുകളുടെ രാജ്ഞി' എന്നാണ് മാഷോബ്രയെ വിളിക്കുന്നത് . സിംലയില്‍ നിന്നുള്ളവര്‍ക്ക് വെറും ഒരു ദിവസത്തെ യാത്രയേ ഉള്ളു ഇവിടേയ്ക്ക്. 20  കിലോമീറ്റര്‍. കുതിരപ്പുറത്താണ് ഇവിടത്തെ യാത്ര. മഞ്ഞുകാലം തുടങ്ങുന്നതോടെ ഇന്ത്യയുടെ സമതലങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഇങ്ങോട്ടേയ്ക്ക് ഒഴുകിയെത്തുന്നു.

ചരിത്രപരമായും ഏറെ പ്രധാന്യമുള്ള ഇടമാണ് മഷോബ്ര നഗരം. പതിനെട്ടാം നൂറ്റാണ്ടില്‍ ഡല്‍ഹൗസി പ്രഭുവാണ്‌ ഇത് സ്ഥാപിച്ചത്‌. മൗണ്ട്‌ ബാറ്റണ്‍ന്റെയും ലേഡി എഡ്വിനയുടെയും ജീവചരിത്ര രേഖകളില്‍ ഇക്കാര്യം രേഖപെടുത്തിയിട്ടുണ്ട്‌. ഇന്ത്യന്‍ രാഷ്‌ട്രപതിയുടെ വിശ്രമകാല വസതിയും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌. 

മഷോബ്രയുടെ മറ്റൊരു ആകര്‍ഷണം സമൃദ്ധമായ പഴം,പച്ചക്കറി തോട്ടങ്ങളാണ്‌. സിംലയ്‌ക്ക്‌ ആവശ്യമായ പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്നത്‌ ഇവിടെ നിന്നാണ്‌. മഹസു ദേവത ക്ഷേത്രം, റിസര്‍വ്‌ ഫോറസ്റ്റ്‌ സാന്‍ക്‌ചറി തുടങ്ങിയവയും ഇവിടെ സന്ദര്‍ശിക്കാനാവുന്ന സ്ഥലങ്ങളാണ്. 

ഹിമാചല്‍ സ്റ്റേറ്റ്‌ മ്യൂസിയവും ലൈബ്രറിയും സ്ഥിതി ചെയ്യുന്നത്‌. നാല്‍ദേര, വൈല്‍ഡ്‌ ഫ്‌ളവര്‍ ഹാള്‍, കരിഗ്നാനോ എന്നിവയാണ്‌ മഷോബ്രയുടെ മറ്റ്‌ ചില ആകര്‍ഷണങ്ങള്‍. മേയ് മാസത്തില്‍ കൊണ്ടാടുന്ന മഹസു ഉത്സവം ആണ്‌ ഇവിടുത്തെ പ്രധാന ആഘോഷം.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close