ബാഗ്ദാദില്‍ ചാവേറാക്രമണം: 100 പേര്‍ കൊല്ലപ്പെട്ടു; 40 പേര്‍ക്ക് പരിക്ക്

ബാഗ്ദാദില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്ക്. ഷിയാ തീര്‍ത്ഥാടകരാണ് മരിച്ചവരില്‍ ഏറെയും. ബാഗ്ദാദിലെ ഹില്ലാ നഗര പ്രാന്തത്തിലെ പെട്രോള്‍ പമ്പിലാണ് ആക്രമണം നടന്നത്.

Last Updated : Nov 25, 2016, 04:12 PM IST
ബാഗ്ദാദില്‍ ചാവേറാക്രമണം: 100 പേര്‍ കൊല്ലപ്പെട്ടു; 40 പേര്‍ക്ക് പരിക്ക്

ബാഗ്ദാദ്: ബാഗ്ദാദില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്ക്. ഷിയാ തീര്‍ത്ഥാടകരാണ് മരിച്ചവരില്‍ ഏറെയും. ബാഗ്ദാദിലെ ഹില്ലാ നഗര പ്രാന്തത്തിലെ പെട്രോള്‍ പമ്പിലാണ് ആക്രമണം നടന്നത്.

ആക്രമണത്തില്‍ പെട്രോള്‍ പമ്പ് പൂര്‍ണമായും തകര്‍ന്നു. പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്ന ട്രക്ക് ഇടിച്ച് കയറ്റുകയായിരുന്നു. അര്‍ബയീന്‍ മത ചടങ്ങിന് ശേഷം ഷിയാ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിലാണ് ആക്രമണം ഉണ്ടായത്. 

സ്ഫോടന സമയത്ത് നിരവധി വാഹനങ്ങള്‍ പെട്രോള്‍ പമ്പിന് സമീപത്തുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ നാല്‍പതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. പെട്രോള്‍ സ്റ്റേഷനു സമീപമുള്ള ഭക്ഷണശാലയും സ്‌ഫോടനത്തില്‍ തകര്‍ന്നു.  കൊല്ലപ്പെട്ടവരില്‍ കൂടുതലും ഇറാന്‍ സ്വദേശികളാണ്

സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. മൊസൂള്‍ പിടിച്ചെടുക്കാനുള്ള ശ്രമം ഇറാഖി സേന ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് നിരവധി ഐഎസ് ആസൂത്രിത ആക്രമങ്ങളാണ് ഇറാഖിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. സംഭവ സ്ഥലം സന്ദര്‍ശിച്ച ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അനുശോചനം രേഖപ്പെടുത്തി.

Trending News