കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന് നേരെ ഭീകരാക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പഷ്‌തോ ഭാഷയില്‍ സംപ്രേഷണം നടത്തുന്ന ഷംഷാദ് ടെലിവിഷനു നേരെയാണ് ആക്രമണമുണ്ടായത്.

Updated: Nov 7, 2017, 04:33 PM IST
കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന് നേരെ ഭീകരാക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പഷ്‌തോ ഭാഷയില്‍ സംപ്രേഷണം നടത്തുന്ന ഷംഷാദ് ടെലിവിഷനു നേരെയാണ് ആക്രമണമുണ്ടായത്.

ആയുധങ്ങളുമായെത്തിയ ഭീകരര്‍ ചാനല്‍ ഓഫീസിലേക്ക് ഇരച്ചു കയറി നിറയൊഴിക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നു. അക്രമികളെ കീഴ്പ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഒരു ഭീകരനെ വധിച്ചതായും റിപ്പോർട്ടുണ്ട്. താലിബാനാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു.