അഫ്ഗാനില്‍ സ്റ്റേഡിയത്തില്‍ സ്ഫോടനം: എട്ട് പേര്‍ കൊല്ലപ്പെട്ടു

  

Last Updated : May 19, 2018, 03:59 PM IST
അഫ്ഗാനില്‍ സ്റ്റേഡിയത്തില്‍ സ്ഫോടനം: എട്ട് പേര്‍ കൊല്ലപ്പെട്ടു

ജലാലബാദ്: അഫ്ഗാനിസ്ഥാനിലെ ജലാലബാദ് നഗരത്തിലെ സ്പോര്‍ട്സ് സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അര്‍ധരാത്രിയുണ്ടായ സ്ഫോടനത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രവിശ്യ കൌണ്‍സില്‍ അംഗം സൊഹ്റാബ് ക്വാദെരി പറഞ്ഞു.  സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളി കാണാനേത്തിയവരാണ് കൊല്ലപ്പെട്ടത്. 

തുടർച്ചയായി മൂന്നു സ്ഫോടനങ്ങളാണ് ഉണ്ടായതെന്ന് നാൻഗർഹാർ ഗവർണറുടെ വക്താവ് അറിയിച്ചു. എന്നാല്‍, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നാൻഗർഹാറിൽ കഴിഞ്ഞ ആഴ്ച നടന്ന സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഐഎസ്, താലിബാൻ ശക്തി കേന്ദ്രമായ ഇവിടെ സുരക്ഷാ വീഴ്ച വരുത്തിയതിന്‍റെ പേരിൽ കഴിഞ്ഞ ആഴ്ച പ്രവിശ്യാ ഗവര്‍ണറെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.

Trending News