അമേരിക്ക ഹിസ്ബുല്‍ മുജാഹിദ്ദീനെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിസ്ബുല്‍ മുജാഹിദീനെ അമേരിക്ക ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.  മാത്രമല്ല, ഹിസ്ബുൾ തലവനും ഭീകരനുമായ സയ്യിദ് സലാഹുദ്ദീനെയും ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്തി.  1989ലാണ് ഈ സംഘടന രൂപീകരിച്ചത്. 

Last Updated : Aug 17, 2017, 10:09 AM IST
അമേരിക്ക ഹിസ്ബുല്‍ മുജാഹിദ്ദീനെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: പാകിസ്ഥാന്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിസ്ബുല്‍ മുജാഹിദീനെ അമേരിക്ക ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.  മാത്രമല്ല, ഹിസ്ബുൾ തലവനും ഭീകരനുമായ സയ്യിദ് സലാഹുദ്ദീനെയും ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്തി.  1989ലാണ് ഈ സംഘടന രൂപീകരിച്ചത്. 

യു.എസ് ട്രഷറി ഡിപ്പാര്‍മെന്റിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഈ സംഘടന കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകര സംഘടനയാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.  ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയതോടെ ഹിസ്​ബുൽ മുജാഹിദ്ദീന്‍റെ​ അമേരിക്കയിലുള്ള എല്ലാ ആസ്​തികളും മരവിപ്പിക്കും.  ഇതോടെ, ഭീകരസംഘടനകള്‍ക്ക് യു.എസ് ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍ ഹിസ്ബുല്‍ മുജാഹിദ്ദീനും ബാധകമാകും.  പൗരന്മാർ ഇവരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപാട്​ നടത്തുന്നത്​ നിയമവിരുദ്ധമാണെന്നും പ്രസ്​താവനയിൽ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്​ തൊട്ടുമുമ്പ്​ ഹിസ്​ബുൽ തലവൻ സയ്യിദ്​ സലാഹുദ്ദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തിന്​ ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ നടപടി.

Trending News